Monday, 22 Jul, 8.26 pm Kairali News

പ്രധാന വാര്‍ത്തകള്‍
ഇരുപത്തിയൊന്ന് കിലോ കഞ്ചാവുമായി പതിനേഴുകാരനെ ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടി

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇരുപത്തിയൊന്ന് കിലോ കഞ്ചാവുമായി പതിനേഴുകാരനെ ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടി. സേലത്ത് നിന്നും കഞ്ചാവ് തൃശൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ട തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പതിനേഴുകാരനെ വിശദമായി പരിശോധിച്ചപ്പോഴാണ് ബാഗില്‍ കഞ്ചാവ് കണ്ടെത്തിയത്.

രണ്ടു ബാഗുകളിലായാണ് 21 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സേലത്ത് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാടെത്തുകയായിരുന്നു.

തൃശൂരിലെ വിവിധ മേഖലകളില്‍ വില്‍പനയ്ക്കാണ് കഞ്ചാവെത്തിച്ചത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പ്രതി ചെറിയ പ്രായത്തില്‍ തന്നെ കഞ്ചാവ് ഉപയോഗിച്ച്‌ തുടങ്ങി ലഹരി കടത്ത് സംഘത്തിലെ കണ്ണിയായി മാറുകയായിരുന്നു.

തൃശൂരിലെ അഞ്ച് വാഹനമോഷണക്കേസിലും പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top