Dailyhunt
'ഐസി ബാലകൃഷ്ണൻ തട്ടിപ്പ് നടത്തിയ പണം ദുരന്ത ബാധിതരുടെ പണം ഉപയോഗിച്ച്‌ കൊടുത്തു'; ശബ്ദരേഖ പുറത്തുവിട്ട് കെ റഫീഖ്

'ഐസി ബാലകൃഷ്ണൻ തട്ടിപ്പ് നടത്തിയ പണം ദുരന്ത ബാധിതരുടെ പണം ഉപയോഗിച്ച്‌ കൊടുത്തു'; ശബ്ദരേഖ പുറത്തുവിട്ട് കെ റഫീഖ്

Kairali News 1 week ago

കോണ്‍ഗ്രസ് ദുരന്ത ബാധിതരെ വിറ്റു ജീവിക്കുന്നവരാണ് എന്നും അവർ മരണത്തിന്റെ വില്‍പ്പനക്കാർ ആണെന്നും വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.

ദുരിതബാധിതർക്കായി പിരിച്ച പണം അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുകയാണ്. ഐസി ബാലകൃഷ്ണൻ വാങ്ങിയ പണം ദുരന്ത ബാധിതരുടെ പണം ഉപയോഗിച്ച്‌ കൊടുത്തു. തൊഴില്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം വാങ്ങിയ തുക ഹോട്ടലില്‍ വച്ച്‌ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട ഒരു ശബ്ദരേഖയും റഫീഖ് പുറത്തുവിട്ടു. ഡിസിസി അധ്യക്ഷൻ ആ സമയം അവിടെ വന്നു എന്നും റഫീഖ് പറയുന്നു. മോഷ്ടിച്ച തുകയില്‍ നിന്ന് വീണ്ടും മോഷ്ടിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിൻ്റെത് എന്നും അദ്ദേഹം പറയുന്നു. മൃതദേഹം തിന്ന് ജീവിക്കുന്നവരായി കോണ്‍ഗ്രസ് മാറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News