Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇത് ചരിത്രം! 200 കോടി ക്ലബില്‍ മോഹൻലാലിന്റെ 'ദൃശ്യം 3'

ഇത് ചരിത്രം! 200 കോടി ക്ലബില്‍ മോഹൻലാലിന്റെ 'ദൃശ്യം 3'

Kairali News 4 months ago

മലയാളത്തിന്റെ മോഹൻലാല്‍ ഇതാ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നായ 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ്‌ഓഫിസില്‍ തകർപ്പൻ പ്രകടനം കാഴ്ചവെച്ച്‌ മുന്നേറുന്നു.

വെറും ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കാൻ ‘ദൃശ്യം 3’ക്കായി.

ഇതോടെ മറ്റൊരു റെക്കോർഡും മോഹൻലാലിന് സ്വന്തം. മൂന്ന് സിനിമകളാണ് 200 കോടി ക്ലബില്‍ മോഹൻലാലിന്റെ പേരിലുള്ളത്. 'എമ്പുരാൻ', 'തുടരും 'ഇപ്പോഴിതാ ‘ദൃശ്യം 3’യും. മെയ് 21ന്, മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. മോഹൻലാല്‍- ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും എത്തിയപ്പോള്‍ ആരാധകരും മലയാള സിനിമാസ്വാദകരും ഇരുകൈയും നീട്ടി സിനിമയെ സ്വീകരിച്ചു.

'ചില കാര്യങ്ങള്‍ നിങ്ങളുടെ കൈകളിലല്ല'; ടൈഗർ ഷ്രോഫിന്റെ തുടർച്ചയായ സിനിമാ പരാജയങ്ങളില്‍ ജാക്കി ഷ്രോഫ്

ഇമോഷനല്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ മോഹൻലാലിനൊപ്പം മീന, എസ്തർ അനില്‍, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവരുമുണ്ട്. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും മൂന്നാം ഭാഗത്തില്‍ എത്തുന്നുണ്ട്. ‘ദൃശ്യം 3’യുടെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കള്‍ കൂടിയായ പനോരമ സ്റ്റുഡിയോസ് ആണ് മലയാളം ഒറിജിനലിന്റെ ആഗോള തിയേറ്റർ-ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് . ജൂണ്‍ പകുതിയോടെ ‘ദൃശ്യം 3’ ഒ ടി ടി യില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News