ജന്തർ മന്തറിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ച വിദ്യാർഥികള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് മഹാത്മ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി.
വിദ്യാർഥികള്‍ക്കെതിരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് കേസെടുത്തിട്ടുള്ളത്. കേരളത്തില്‍ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരിക്കുന്നത്.
സമാധാനപരമായ പ്രതിഷേധങ്ങളെ ക്രിമിനല്‍ കേസുകളിലൂടെ നേരിടുന്നത് കേരളത്തിന്റെ പുരോഗമന മൂല്യങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ സമരം ചെയ്തതിനാണ് കേരളത്തില്‍ കേസെടുത്തത്. ഇതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്ന് വന്നിരുന്നു.
Mahatma Gandhi’s great-grandson Tushar Gandhi has urged the Kerala government to withdraw police cases filed against students who protested in support of the Jantar Mantar agitation, calling peaceful protest a constitutional right.

