Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജാതി അധിക്ഷേപം നേരിട്ട വിപിൻ വിജയന് പിഎച്ച്‌ഡി നല്‍കാൻ‌ തീരുമാനമെടുത്ത് കേരള സര്‍വകലാശാല

ജാതി അധിക്ഷേപം നേരിട്ട വിപിൻ വിജയന് പിഎച്ച്‌ഡി നല്‍കാൻ‌ തീരുമാനമെടുത്ത് കേരള സര്‍വകലാശാല

Kairali News 3 months ago

ജാതി അധിക്ഷേപം നേരിട്ട വിപിൻ വിജയന് പിഎച്ച്‌ഡി നല്‍കാൻ‌ തീരുമാനമെടുത്ത് കേരള സർവകലാശാലയുടെ തീരുമാനം. സർവകലാശാലയുടെ അക്കാദമിക് ആന്റ് റിസർച്ച്‌ കമ്മിറ്റി ആണ് വിപിൻ വിജയന് നല്‍കുന്ന തീരുമാനം എടുത്തത്.

അടുത്ത മാസം ചേരുന്ന സിൻഡിക്കേറ്റില്‍ വച്ച്‌ വിപിന്റെ പിഎച്ച്‌‍ഡിക്ക് അംഗീകരം നല്‍കുമെന്നാണ് റിപ്പോർട്ട്. നിലവില്‍ ചട്ടങ്ങള്‍ പാലിച്ചാണ് വിപിന്റെ പ്രബന്ധമെന്ന സിൻഡിക്കേറ്റിന്റെ വിലയിരുത്തലിന് പിന്നാലെയാണ് പുതിയ തീരുമാനം.

കഴിഞ്ഞ വർഷമാണ് ഏറെ ഞെട്ടല്‍ ഉളവാക്കിയ സംഭവം ഉണ്ടായത്. സർവകലാശാല ഡീൻ കൂടിയായ ഡോ. സി എൻ വിജയകുമാരി കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃത വിഭാഗം ഗവേഷണ വിദ്യാർത്ഥിയായ വിപിൻ വിജയനെ ജാതീയമായി അധിക്ഷേപിക്കുകയും വൈസ് ചാൻസലറിനെ സ്വാധീനിച്ച്‌ പിഎച്ച്‌ഡി തടയുകയും ചെയ്തത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലഘട്ടം മുതല്‍ രാജ് ഭവനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ധ്യാപിക പക്ഷാഘാതം വന്ന വിദ്യാർഥി എന്ന പരിഗണന പോലും നല്‍കാതെ വിപിൻ വിജയന് പിഎച്ച്‌ഡി നല്‍കണമെന്ന ഓപ്പണ്‍ ഡിസ്കഷൻ നടത്തിയ സമിതിയുടെ റിപ്പോർട്ട് പോലും എതിർത്ത് വിപിനെതിരെ രംഗത്തെത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News