Dailyhunt
ജിമെയില്‍ ഐഡി മാറ്റണമെന്ന് ആഗ്രഹമുണ്ടോ? ഇനി പേര് മാറ്റാം, പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍

ജിമെയില്‍ ഐഡി മാറ്റണമെന്ന് ആഗ്രഹമുണ്ടോ? ഇനി പേര് മാറ്റാം, പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍

Kairali News 2 weeks ago

ണ്ട് നമ്മള്‍ ജിമെയില്‍ എഡി എടുക്കുമ്പോള്‍ പേരിനൊപ്പം ജനിച്ച വർഷവും, ദിവസവും അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചേർക്കാറുണ്ട്.

പക്ഷെ പിന്നീട് അത് മാറ്റാനും സാധിക്കില്ല. പല ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റും ഈ മെയില്‍ ഐഡി തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്നതിനാല്‍ അത് മാറ്റി പുതിയ മെയില്‍ ഐഡി ആരംഭിക്കുന്നതും അപ്രായോഗികമാണ്. അതിനാല്‍ തൃപ്തിയില്ലെങ്കിലും പണ്ട് ക്രിയേറ്റ് ചെയ്ത് മെയില്‍ ഐഡി തന്നെയായിരിക്കും മിക്കവരും ഉപയോഗിക്കുന്നത്.

ഇനി ജിമെയില്‍ അഡ്രസ് മാറ്റാനായി അക്കൗണ്ട് മാറ്റേണ്ട ആവശ്യമില്ല. ‘നിങ്ങളുടെ ജിമെയില്‍ വിലാസം ഒരു വര്‍ഷത്തില്‍ തളച്ചിടേണ്ടതില്ല’ എന്നാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചുകൊണ്ട് സുന്ദര്‍ പിച്ചൈ കുറിച്ചത്.

: ജെമിനിയെ കടത്തി വെട്ടാൻ ജെമ്മ എത്തുന്നു, ഓപ്പണ്‍ എ ഐയുടെ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍

പുതിയ അപ്ഡേറ്റ് പ്രകാരം ഈ ഫീച്ചര്‍ ഉപയോഗിക്കാൻ സെറ്റിങ്‌സില്‍ പോയി ജിമെയിലിലെ പേര് മാറ്റാം. പഴയ ഉപയോഗിച്ചുകൊണ്ടിരുന്ന മെയില്‍ ഐഡിക്ക് പകരം പുതിയത് വേണമെങ്കിലും നല്‍കാം. ഇങ്ങനെ പേരുമാറ്റിയാലും പഴയ മെയില്‍ അഡ്രസിലെ വിവരങ്ങളോ മെയിലോ ഒന്നും നഷ്ടമാകില്ല.

പഴയ അഡ്രസില്‍ അയക്കപ്പെടുന്ന മെയിലുകളും പുതിയ പേരിലുള്ള അക്കൗണ്ടിന്റെ ഇൻബോക്സില്‍ ലഭ്യമാകുകയും ചെയ്യും. പഴയ ഐഡി വേറൊരാള്‍ക്ക് ഉപയോഗിക്കാൻ സാധിക്കുകയുമില്ല. പക്ഷെ ഒരു കാര്യം, നിലവില്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഗൂഗിള്‍ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News