Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കടകളില്‍ കയറിയിറങ്ങി നടക്കണ്ട; ഇനി ഫോണിലൂടെ വസ്ത്രം ട്രൈ ചെയ്ത് നോക്കാം

കടകളില്‍ കയറിയിറങ്ങി നടക്കണ്ട; ഇനി ഫോണിലൂടെ വസ്ത്രം ട്രൈ ചെയ്ത് നോക്കാം

Kairali News 2 weeks ago

സ്ത്രം വാങ്ങാൻ കടകളില്‍ പോകേണ്ട ഇനി ഫോണിലൂടെ വസ്ത്രങ്ങള്‍ പരീക്ഷിക്കാം. ഗൂഗിള്‍ ഫോട്ടോസ് വഴി ഉപയോക്താക്കള്‍ വസ്ത്രങ്ങള്‍ പരീക്ഷിക്കാൻ കഴിയുന്ന പുതിയ ഫീച്ചറുമായി ആർട്ടിഫിഷല്‍ ഇന്റലിജൻസ്.

ഇതിലെ ഫീച്ചറുകള്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രങ്ങള്‍ വസ്ത്ര ശേഖരം ഡിജിറ്റലൈസ് ചെയ്യാനും തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മിക്സ് ആൻഡ് മാച്ച്‌ ചെയ്ത് നോക്കാനും സാധിക്കും. ഈ ഫീച്ചറുകള്‍ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാവും.

പുതിയ ഫീച്ചർ കൊണ്ടു വരുന്നതായി തങ്ങളുടെ ഔദ്യോഗിക വ്ലോഗ് വഴിയാണ് ഗൂഗിള്‍ അറിയിച്ചത്. നാനോ ബനാന, വിർച്വല്‍ ട്രൈ ഓണ്‍ എന്നീ ഫീച്ചറുകള്‍ സംയോജിപ്പിച്ചാണ് ഡിജിറ്റല്‍ വാർഡ്ട്രോബ് പ്രവർത്തിക്കുന്നത്. ഗൂഗിള്‍ ഫോട്ടോസിലെ ഫോട്ടോ കളക്ഷൻ വിഭാഗത്തില്‍ ഇതിനായി പ്രത്യേക വിഭാഗം ലഭ്യമാണ്. ഉപയോക്താക്കള്‍ സേവ് ചെയ്തിട്ടുള്ള വസ്ത്രങ്ങളുടെ ചിത്രം സ്കാൻ ചെയ്ത് എഐ തന്നെ വസ്ത്രങ്ങള്‍ തിരിച്ചറിയും.

; നിങ്ങ‍ളുടെ കാറും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, ഇത് വെറും തുടക്കം മാത്രം !

വാർട്രോബിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഹാംഗർ ഐക്കണോട് കൂടിയ ഫ്ലോട്ടിംഗ് ബട്ടണും നല്‍കിയിട്ടുണ്ട്. ഇതില്‍ ടാപ്പ് ചെയ്യുമ്പോള്‍ വരുന്ന ബോട്ടം ഷീറ്റ് ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍ മിക്സ് ആൻഡ് മാച്ച്‌ ചെയ്യാൻ സാധിക്കും. വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് ട്രൈ ഇറ്റ് ഓണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ഇണങ്ങുമോയെന്ന് വിർച്വലായി മനസിലാക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News