Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കൈ ഒടിഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചത് ഒരാഴ്ചയ്ക്ക് ശേഷം; ഭക്ഷണം കഴിക്കാൻ മടിച്ചാലും തല്ലും'; ഒന്നര വയസുകാരൻ്റെ കൊലപാതകത്തില്‍ അഷ്‌കറിനെതിരെ സ്വന്തം കുടുംബം

'കൈ ഒടിഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചത് ഒരാഴ്ചയ്ക്ക് ശേഷം; ഭക്ഷണം കഴിക്കാൻ മടിച്ചാലും തല്ലും'; ഒന്നര വയസുകാരൻ്റെ കൊലപാതകത്തില്‍ അഷ്‌കറിനെതിരെ സ്വന്തം കുടുംബം

Kairali News 1 week ago

നെടുമങ്ങാട് ഒന്നര വയസുകാരൻ്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അഷ്‌കറിനെതിരെ സ്വന്തം കുടുംബം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതിന് പോലും ഈ പിഞ്ചുകുഞ്ഞിനെ അഷ്കർ അതിക്രൂരമായി മർദ്ദിച്ചിരുന്നു.

കയ്യില്‍ ചുള്ളിക്കമ്പുമായി കസേരയിലിരുന്നാണ് ഇയാള്‍ കുഞ്ഞിനെ ഭയപ്പെടുത്തി ആഹാരം കഴിപ്പിച്ചിരുന്നത്. പ്രതിയുടെ മർദ്ദനം സഹിക്കവയ്യാതെ ഇയാളുടെ അമ്മയും അമ്മൂമ്മയും പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കുഞ്ഞിനെ അഷ്കർ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു.

എഎംഎംഎയിലെ തർക്കം കേ‌ള്‍ക്കാൻ പാനല്‍; സംഭാഷണങ്ങള്‍ ചോർത്തി നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണം തേടുമെന്ന് ശ്വേത മേനോൻ

മർദ്ദനമേറ്റ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടുപോലും ആശുപത്രിയിലെത്തിക്കാൻ അഷ്കർ തയ്യാറായില്ല എന്ന ഞെട്ടിക്കുന്ന വിവരവും സഹോദരി പങ്കുവെച്ചു. കൈയ്ക്ക് നീരുണ്ടെന്ന് കണ്ടപ്പോള്‍ ചോദിച്ചവരോട് സൈക്കിളില്‍ നിന്ന് വീണതാണെന്ന കള്ളമാണ് ഇയാള്‍ പറഞ്ഞത്. ഒരു കൈയിലെ നീര് അടുത്ത ദിവസം രണ്ടാമത്തെ കൈയിലേക്കും വ്യാപിച്ചു. കുട്ടി കരച്ചില്‍ നിർത്താതിരുന്നിട്ടും ഒരാഴ്ചയോളമാണ് ചികിത്സ നല്‍കാതെ പിഞ്ചുകുഞ്ഞിനെ വീട്ടില്‍ പാർപ്പിച്ചത്. കുഞ്ഞിന്റെ അമ്മയായ അഖിലയും ഇക്കാര്യത്തില്‍ താല്പര്യം കാണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ഒടുവില്‍ കൈ തൊടുമ്പോള്‍ പോലും കുഞ്ഞ് വേദനകൊണ്ട് പുളയുന്ന അവസ്ഥയായപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോകാൻ ഇയാള്‍ തയ്യാറായത്. സ്വന്തം കുടുംബാംഗങ്ങളുടെ തന്നെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പ്രതി അഷ്കറിനെതിരെ കൂടുതല്‍ തെളിവെടുപ്പുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് നെടുമങ്ങാട് പോലീസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News