പുതിയ തലമുറയിലെ കുട്ടികള്‍ക്കൊപ്പം സ്പൈഡർമാൻ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് എഴുത്തുകാരി ആർ രാജശ്രീ. അമ്മായിവേദാന്തം കുറച്ചു നേരത്തേക്ക് മാറ്റി വച്ച് ജെൻ z കുട്ടികളുടെ കൂടെപ്പോയി സ്പൈഡർമാൻ കണ്ടു എന്നു പറഞ്ഞുകൊണ്ടാണ് രാജശ്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
പുതിയ തലമുറയിലെ കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടത് മികച്ച അനുഭവം സമ്മാനിച്ചെന്ന് അവർ പറഞ്ഞു. സിനിമ കാണുമ്പോള്‍ മോഷം കമന്റുകള്‍ പറയുകയോ കാല് മുന്നിലിരിക്കുന്നവരുടെ തലയിലേക്ക് നീട്ടി വെക്കുകയോ ചെയ്യുന്നില്ലെന്നും അസ്ഥാനത്തെ അട്ടഹാസമോ അശ്ലീലത്തമാശകളോ ഇല്ലെന്നും എഴുത്തുകാരി പറയുന്നു.
: ദുബായില്‍ ദുരിതത്തിലായ കെനിയൻ അമ്മയ്ക്കും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനും കൈത്താങ്ങായി ജിഡിആർഎഫ്‌എ സെന്റർ ഫോർ ഹാർബറിംഗ്
പഴയ റഫറൻസ് വരുമ്പോള്‍ ആർപ്പുവിളിക്കുന്നു, ടെക്നിക്കല്‍ പെർഫെക്ഷനുള്ള സീനുകള്‍ക്ക് നല്ല പ്രോത്സാഹനം നല്‍കുന്നു. മൊബൈലെടുത്ത് നൂറ്റിപ്പത്തു വാട്ടില്‍ കത്തിച്ച് അടുത്തിരിക്കുന്നവരുടെ മുഖത്തേക്ക് നീട്ടുന്നില്ല, ഫോണില്‍ അത്യുച്ചത്തില്‍ വീരചരിതങ്ങള്‍ വിളമ്പുന്നില്ല. സിനിമ തീരുന്നതിനു മുമ്പ് എഴുന്നേറ്റ് ബാക്കിയെല്ലാരെയും ചവിട്ടിമെതിച്ച് ഓടുന്നില്ല. അവർ നീറ്റാണ്. അവർക്കൊരേ വൈബാണെന്നും രാജശ്രീ പറഞ്ഞു. സ്പൈഡർമാൻ കാണാനെത്തിയ ജെൻ എക്സുകളെ അവർ സസന്തോഷം കൂട്ടത്തില്‍ കൂട്ടിയത് കൗതുകമുള്ള അനുഭവമായെന്നും അവർ കൂട്ടിച്ചേർത്തു. ഈ ലോകത്തിന് ഇവരുണ്ടാകുമെന്നും രാജശ്രീ പറയുന്നു.

