Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാലം ആവശ്യപ്പെടുമ്പോള്‍ പാറ്റകള്‍ ആവാൻ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം: കെ ആര്‍ മീര

കാലം ആവശ്യപ്പെടുമ്പോള്‍ പാറ്റകള്‍ ആവാൻ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം: കെ ആര്‍ മീര

Kairali News 2 weeks ago

പാറ്റ പോസ്റ്റർ വിവാദങ്ങള്‍ക്കിടെ എം ജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന നാഷണല്‍ കോണ്‍ഗ്രസിന് തുടക്കം. സാഹിത്യകാരി കെ ആർ മീര പരിപാടി ഉദ്ഘാടനം ചെയ്തു.

നേരത്തെ പ്രചാരണ ബോർഡില്‍ പാറ്റയുടെ ചിത്രം പതിച്ചതിൻ്റെ പേരില്‍ കോണ്‍ഫറൻസിനായി അനുവദിച്ച തുക തിരിച്ചടയ്ക്കണമെന്ന് വൈസ് ചാൻസിലർ ഉത്തരവിട്ടിരുന്നു.

ഇതേ തുടർന്ന് വൈസ് ചാൻസിലർ പരിപാടി ബഹിഷ്കരിച്ചിരുന്നു. അതേസമയം നാഷണല്‍ കോണ്‍ഫറൻസ് വിജയിപ്പിച്ചതില്‍ വിസിയോട് നന്ദി പറയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കെ ആർ മീര പറഞ്ഞു. വിദ്യാർത്ഥികള്‍ക്ക് പ്രതിഷേധിക്കാൻ വി സി ആവസരം ഒരുക്കിയെന്നും ഈ സെമിനാർ വിജയിച്ചതിന് പിന്നില്‍ യുണിയൻ്റെ നേട്ടമാണെന്നും കെ ആർ മീര പറഞ്ഞു.

പ്രതിസന്ധികളെ അതീജീവിച്ച്‌ നാഷണല്‍ കോണ്‍ഫ്രൻസ് ഭംഗിയാക്കി.പാറ്റകളെ കൊല്ലാനുള്ള ശ്രമം ഒരിക്കലും വിജയിച്ചിട്ടില്ലെന്നും കാലം ആവശ്യപ്പെടുമ്പോള്‍ പാറ്റകള്‍ ആവാൻ വിദ്യാർത്ഥികള്‍ക്ക് കഴിയണമെന്നും കെ ആ‌ർ മീര ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News