Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാപട്യത്തിൻ്റെ രാജാവായി മുഖ്യമന്ത്രി മാറി: പി രാജീവ്‌

കാപട്യത്തിൻ്റെ രാജാവായി മുഖ്യമന്ത്രി മാറി: പി രാജീവ്‌

Kairali News 1 hr ago

മുഖ്യമന്ത്രിക്ക് നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്കാണെന്നും കാപട്യത്തിന്റെ രാജാവായി മുഖ്യമന്ത്രി മാറിയെന്നും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്.

പാലക്കാട് ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ അവധി വിവാദത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാൻ എത്തിയ കുഞ്ഞാലികുട്ടി സ്വയം അപഹാസ്യനായെന്നും അദ്ദേഹം പറഞ്ഞു. ഫിനാൻസ് ബില്‍ പാസാക്കിയാല്‍ പിന്നെ നിയമം കൊണ്ട് പോലും മറികടക്കാൻ കഴിയില്ലെന്നും ഫിനാൻസ് ബില്‍ പാസാക്കിയാല്‍ അത്‌ നടപ്പിലാക്കാൻ ആവശ്യപ്പെട്ടു കമ്പനിക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക സർവകലാശാല താത്കാലിക വിസിയായി സംഘി നേതാവിന്റെ നിയമനം; സ‌ർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാതിരിക്കാൻ എസ്‌എഫ്‌ഐ ഏതറ്റംവരെയും പോകുമെന്ന് പി എസ് സഞ്ജീവ്

മുസ്ലിം ലീഗിന്റെ മന്ത്രി മോദിയുടെ പടം വീട്ടില്‍ ഒട്ടിക്കാൻ നടക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കെ എം ഷാജി, പ്രധാനമന്ത്രി ആവാസ് യോജനുമായി ബന്ധപ്പെട്ട് നല്‍കിയ വീടുകളില്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കാമെന്ന് പറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News