Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകയില്‍ വേട്ടയ്ക്കിടെ സുഹൃത്തിൻ്റെ തോക്കില്‍ നിന്നും വെടിയേറ്റ് 25-കാരൻ കൊല്ലപ്പെട്ടു

കര്‍ണാടകയില്‍ വേട്ടയ്ക്കിടെ സുഹൃത്തിൻ്റെ തോക്കില്‍ നിന്നും വെടിയേറ്റ് 25-കാരൻ കൊല്ലപ്പെട്ടു

Kairali News 1 day ago

കർണാടക ചിക്കമഗളൂരു ജില്ലയില്‍ മൃഗവേട്ടയ്ക്കിടെ സുഹൃത്തിൻ്റെ തോക്കില്‍ നിന്നും വെടിയേറ്റ് 25-കാരൻ കൊല്ലപ്പെട്ടു.

കഡെമനെ സ്വദേശിയായ ചേതൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ വനമേഖലയോട് ചേർന്ന കഡെമനെ എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

ചേതനും ആറ് സുഹൃത്തുക്കളും ചേർന്ന് വൈകുന്നേരം ഏഴ് മണിയോടെ വേട്ടയാടാനായി കാട്ടിലേക്ക് പോയി. വേട്ടയ്ക്കിടെ, സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഒരു മൃഗത്തിന് നേരെ വെടിയുതിർത്തെങ്കിലും ഉന്നം തെറ്റി ചേതന്റെ വയറ്റില്‍ തറയ്ക്കുകയായിരുന്നുവെന്നാണ് വിവരം. സുഹൃത്തുക്കള്‍ ഉടൻ തന്നെ ഇദ്ദേഹത്തെ ജയപുരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

 കൊട്ടാരക്കരയില്‍ വൻ ലഹരി വേട്ട; വിപണിയില്‍ 20 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയില്‍

ആരും പരാതി നല്‍കാത്തതിനാല്‍ ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബാലെഹൊന്നൂർ പൊലീസ് വ്യക്തമാക്കി. എങ്കിലും മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍, വെടിയുതിർത്ത മറ്റ് മൂന്നുപേരെ കാണാനില്ല. പൊലീസ് അവർക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.

English Summery; A 25-year-old man identified as Chetan was killed in Karnataka's Chikkamagaluru district after allegedly being hit by a bullet fired from his friend's gun during a hunting trip.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News