കാസർഗോഡ് ബെള്ളൂരില്‍ ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെള്ളൂർ പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയെയാണ് വീട്ടിനോട് ചേർന്നുള്ള ഷെഡില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
: തൃശ്ശൂരിലെ ക്ഷേത്രമോഷണ പരമ്പരയ്ക്ക് വിരാമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
സൈനുദ്ധീനും സെറീനക്കും കുട്ടികളില്ല.ഇതിൻ്റെ പേരില്‍ ഭർതൃവീട്ടുകാർ സെറീനയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബത്തിൻ്റെ ആരോപണം. മറ്റുള്ളവർക്ക് മുന്നില്‍ വെച്ചും അപമാനിക്കാറുണ്ടെന്നും മാനസിക പീഡനം സഹിക്കാതായതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നു ചൂണ്ടിക്കാണിച്ച് സെറീനയുടെ ബന്ധുക്കള്‍ ആദൂർ പോലീസില്‍ പരാതി നല്‍കി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് നടത്തി ബന്ധുക്കള്‍ക്ക് കൈമാറി.

