Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാശ്മീരില്‍ നിന്നുള്ള എസ്‌എഫ്‌ഐക്കാരൻ; കോന്നിയിലെ കോളേജ് യൂണിയൻ ചെയര്‍മാനായി ഷാക്കിര്‍

കാശ്മീരില്‍ നിന്നുള്ള എസ്‌എഫ്‌ഐക്കാരൻ; കോന്നിയിലെ കോളേജ് യൂണിയൻ ചെയര്‍മാനായി ഷാക്കിര്‍

Kairali News 11 hrs ago

പത്തനംതിട്ട ജില്ലയിലെ കോന്നി തവളപ്പാറയിലെ സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായി കശ്മീരുകാരൻ. ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ ഷാക്കിർ യൂസഫാണ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.

എസ്.എഫ്.ഐ) നേതൃത്വം നല്‍കിയ പാനലിലെ എല്ലാ സ്ഥാനാർഥികളും എതിരില്ലാതെയാണ് വിജയിച്ചത്.

വീട്ടില്‍നിന്ന് ഏറെ അകലെയുള്ള സ്ഥലമായതിനാല്‍ വലിയ ആശങ്കയോടെയാണ് ഞാൻ കേരളത്തിലേക്കെത്തിയത്. എന്നാല്‍ ഇവിടെയുള്ള ആളുകള്‍ വളരെ സ്നേഹമുള്ളവരും ദയാലുക്കളുമാണ്. ഞാൻ പ്രതീക്ഷിച്ചതിനേക്കാള്‍ മനോഹരമാണ് കേരളമെന്നുമാണ് ഷാക്കിറിന്റെ അഭിപ്രായം.

 ‘പിണറായി വിജയനെതിരായ ഇ.ഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും’: എ വിജയരാഘവൻ

ഷാക്കിർ ഉള്‍പ്പെടെ കശ്മീരില്‍ നിന്നുള്ള രണ്ട് വിദ്യാർത്ഥികളാണ് നിലവില്‍ കോളേജില്‍ പഠിക്കുന്നത്. പാലക്കാട് ആസ്ഥാനമായുള്ള ലീഡ് കോളേജുമായി സഹകരിച്ചാണ് സെന്റ് തോമസ് കോളേജ് പ്രവർത്തിക്കുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായാണ് കശ്മീരില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് കോളേജില്‍ പ്രവേശനം ലഭിച്ചത്.

ഷാക്കിറും മറ്റ് വിദ്യാർത്ഥികളും ഉള്‍പ്പെടെയുള്ളവർക്ക് കോളേജ് ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 60-ലധികം വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് കോളേജിന്റെ പദ്ധതി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News