Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കെ എസ് യുവിന് കല്ലെറിയാൻ എല്ലാ സഹായവും ചെയ്തത് പൊലീസ്, എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ അറസ്റ്റ് നിയമവിരുദ്ധം';പി എസ് സഞ്ജീവ്

'കെ എസ് യുവിന് കല്ലെറിയാൻ എല്ലാ സഹായവും ചെയ്തത് പൊലീസ്, എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ അറസ്റ്റ് നിയമവിരുദ്ധം';പി എസ് സഞ്ജീവ്

Kairali News 1 week ago

തിരുവനന്തപുരത്ത് കെ എസ് യുവിന് കല്ലെറിയാൻ എല്ലാ സഹായവും ചെയ്തത് പൊലീസാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.

കെ എസ് യു കല്ലേറ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും സഞ്ജീവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി. മലപ്പുറത്ത് എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം ഉണ്ടായെന്നും കല്ലെറിഞ്ഞ ഒരു കെ എസ് യു കാരന് എതിരെയും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം വിമ‍ർശിച്ചു.

വന്നിട്ട് കുറച്ച്‌ നാളേ ആയുള്ളൂ എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞതെന്നും തല്ലി ഒരുക്കാനാണോ തീരുമാനംമെന്നും സഞ്ജീവ് ചോദിച്ചു.എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ അറസ്റ്റ് നിയവിരുദ്ധമാണ്.അറസ്റ്റ് വാറണ്ട് പോലും ഇല്ലാതെയാണ് വീട്ടില്‍ക്കയറി പിടിച്ചു കൊണ്ടു പോയത്.എസ് എഫ് ഐ പ്രവർത്തകരുടെ വീട്ടിലെല്ലാം പൊലീസ് കയറുകയാണ്.വനിതാ പ്രവർത്തകയുടെ വീട്ടില്‍ ഇന്ന് ഉച്ചയ്ക്കും കയറി
തിരുവന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ എന്ത് തെളിവാണ് ഉള്ളത്?കേസില്‍ തെളിവില്ല, അറസ്റ്റ് വാറണ്ടുമില്ല.

അഷ്കറിന്റെ മ‍ർദ്ദനമേറ്റ് മകള്‍ 13 മാസമായി കോമയില്‍, നി‍ർണായക വെളിപ്പെടുത്തലുമായി പ്രതിയുടെ ആദ്യഭാര്യയുടെ മാതാവ്

എന്തുകൊണ്ടാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുക്കാത്തത് എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം. തലയ്ക്കടിക്കാൻ എവിടെയാണ് പൊലീസ് ആക്ടില്‍ നിയമം?ആ പൊലീസുകാരനെതിരെ നടപടി വേണം. യൂണിവേഴ്സിറ്റി യൂണിയൻ വിജയത്തെ തുടർന്നുണ്ടായ അക്രമത്തില്‍ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുക്കണം. എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിലേക്ക് എന്തിന് പൊലീസ് കയറി. ഇഡി പ്രതിഷേധത്തില്‍ നന്ദൻ ഉണ്ടായിരുന്നു.നന്ദൻ പത്തനംതിട്ടയിലായിരുന്നു.എങ്ങനെയാണ് നന്ദനെതിരെ കേസെടുത്തതെന്നും സഞ്ജീവ് ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News