കെ സുധാകരൻ വിളിച്ച ഗുണ്ടകളുടെ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ സ്വദേശി ബിലാലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയാണ് ബിലാല്‍. തൂഫാൻ വാളണ്ടിയേഴ്സ് എന്ന പേരിലായിരുന്നു വിവാദ യോഗം.
അയല്‍വാസിയുമായി തർക്കം; അടൂരില്‍ കൈത്തണ്ട മുറിച്ച് കിണറ്റില്‍ ചാടിയ വയോധികൻ മരിച്ചു
കഴിഞ്ഞ ദിവസം രണ്ടുപേർ പിടിയിലായിരുന്നു. മട്ടാഞ്ചേരിയിലെ ബാറില്‍ വെച്ച് 46 വയസ്സുകാരനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച കേസില്‍ ഷിബു, ശിഹാബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരായ പോരാട്ടത്തിന് വളണ്ടിയർമാരാകാൻ തയ്യാറുള്ളവർക്കായി കെ. സുധാകരൻ കൊച്ചിയില്‍ വിളിച്ചുചേർത്ത യോഗത്തിന്റെ മുൻപന്തിയില്‍ ഷിബു ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച വളണ്ടിയർ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ബാറിലെ അക്രമസംഭവത്തില്‍ പിടിയിലായത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത ഈ യോഗം അക്ഷരാർത്ഥത്തില്‍ ക്രിമിനലുകളുടെ സംഗമമായി മാറിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം

