Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎസ്‌ആര്‍ടിസിയില്‍ അനധികൃത നിയമനത്തിനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; ആശ്രിത നിയമനം റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ്

കെഎസ്‌ആര്‍ടിസിയില്‍ അനധികൃത നിയമനത്തിനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; ആശ്രിത നിയമനം റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ്

Kairali News 1 week ago

കെഎസ്‌ആർടിസിയില്‍ അനധികൃത നിയമനത്തിനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ജൂനിയർ അസിസ്റ്റന്റ് നിയമനത്തിലാണ് അട്ടിമറി.

റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ് ആണ് ആശ്രിത നിയമനത്തിന് നീക്കം.

1700 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇവരെ ഒഴിവാക്കി ആശ്രിത നിയമനത്തിന് നടപടികള്‍ ആരംഭിച്ചത്. ഉദ്യോഗസ്ഥയുടെ ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്. ചട്ടപ്രകാരം നൂറില്‍ 5 ശതമാനം മാത്രമാണ് ആശ്രിത നിയമനം. ഒരാളെപ്പോലും റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാതെയാണ് നീക്കം. സംസ്ഥാന നീക്കത്തില്‍ ഉദ്യോഗാർത്ഥികള്‍ ആശങ്കയില്‍. മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യവുമായി ഉദ്യോഗാർത്ഥികള്‍ രംഗത്ത്.

; വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ് ; 5.45 കോടിയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിലേക്ക്

ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള വിവര ശേഖരത്തിനായി തങ്ങള്‍ യൂണിറ്റുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും റാങ്ക് ലിസ്റ്റില്‍ പുരോഗതി ഒന്നും ഇല്ലെന്നാണ് ഉദ്യോഗാർത്ഥി ഓഫീസില്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി. എന്നാല്‍, ആശ്രിത നിയമനുള്ള നടപടികള്‍ ഏതാണ്ടൊക്കെ പൂർത്തിയായി കഴിഞ്ഞതായും ഉദ്യോഗാർത്ഥിയ്ക്ക് ഓഫീസർ മറുപടി നല്‍കി.

കോണ്‍ഗ്രസ് സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുന്നേ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് സംഭവിച്ച്‌ കൊണ്ടിരിക്കുന്നത്. അധികാരത്തിലെത്തി പത്ത് ദിവസം തികയും മുമ്പേ പാരീയത്തുകാവില്‍ നടത്തിയ പൊലീസ് നരനായാട്ട് മുതല്‍ എണ്ണിയാലൊടുങ്ങാത്ത നിയമലംഘനങ്ങള്‍ സതീശൻ സർക്കാരിന്റേതായി പറയാനുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News