കേരള ക്രിക്കറ്റ് ലീഗ് കച്ചവടം മാത്രം ലക്ഷ്യമിടുന്നതോടെ കെഎസിഎല്ലിനെ കയ്യൊഴിഞ്ഞ് ക്രിക്കറ്റ് ആരാധകർ. ഇതിഹാസതാരം ക്രിസ് ഗെയില്‍ എത്തിയിട്ടും കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം കാണാൻ ആളില്ല.
സീസണ്‍ ആരംഭിച്ചത് മുതല്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ്‍ ആരംഭിച്ചത് മുതല്‍ സംഘാടനവുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപങ്ങള്‍ ഉയർന്നിരുന്നു. ക്രിക്കറ്റിനുപരി കച്ചവടത്തിന് മാത്രമാണ് സംഘാടകർ താല്‍പര്യം കാണിക്കുന്നത് എന്നതായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ പരാതി. ഇതിനിടെയാണ് മുൻ വെസ്റ്റിൻഡീസ് ബാറ്ററും ക്രിക്കറ്റ് ഇതിഹാസവുമായ ക്രിസ് ഗെയില്‍ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയത്. സ്വന്തം ടീമായ കൊച്ചി ബ്ബൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ കൂടിയായിരുന്നു ഗെയിലിന്റെ സന്ദർശനം. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം എത്തിയിട്ടും ഗാലറിയില്‍ ആളുകളെ എത്തിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷന് കഴിഞ്ഞില്ല. ഗെയില്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോഴും ഗാലറികള്‍ ഒഴിഞ്ഞു കിടന്നു.
Related Articles
പരുക്കേറ്റ നീരജ് ചോപ്ര ഏഷ്യൻ ഗെയിംസില്‍ നിന്നും പിന്മാറിതിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴും തണുപ്പൻ സ്വീകരണമാണ് ക്രിസ് ഗെയിലിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ബന്ധപ്പെട്ടവരല്ലാതെ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികള്‍ വിമാനത്താവളത്തില്‍ എത്തിയില്ല. ഗെയിലിനെ തിരുവനന്തപുരത്ത് എത്തിച്ചത് കെസിഎയുടെ നേതൃത്വത്തില്‍ അല്ല എന്നതാണ് വിവരം. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതാണ് ഗെയില്‍ എന്നും സൂചനയുണ്ട്. നഷ്ടപ്പെട്ട ആരാധകരെ തിരിച്ചുപിടിക്കുന്നതിനായി ഗെയിലിന്റെ വരവിനെ കെസിഎ ഉപയോഗിച്ചെങ്കിലും ഇത് ഫലം കണ്ടില്ല. 45,000 പേർക്ക് കളികാണാൻ പറ്റുന്ന കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആയിരത്തില്‍ താഴെ മാത്രമാണ് കാണികളുടെ എണ്ണം. പ്രചരണത്തിനായി കെസിഎ നടപ്പാക്കിയ പദ്ധതികളെല്ലാം വെറുതെയായെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

