Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളം അറിഞ്ഞില്ല മുഖ്യമന്ത്രിക്ക് മൗനവ്രതമാണെന്ന്; പതിമൂന്നാം തവണയും മാധ്യമങ്ങളോട് പ്രതികരിക്കാതെ വി ഡി സതീശൻ

കേരളം അറിഞ്ഞില്ല മുഖ്യമന്ത്രിക്ക് മൗനവ്രതമാണെന്ന്; പതിമൂന്നാം തവണയും മാധ്യമങ്ങളോട് പ്രതികരിക്കാതെ വി ഡി സതീശൻ

Kairali News 2 weeks ago

കേരളം കഴിഞ്ഞ ദിവസം കണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്. എന്നാല്‍ ഇത്രയും വലിയ സംഭവങ്ങളുണ്ടായിട്ടും പ്രതികരിക്കാൻ കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനത്തിനും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കും പിന്നാലെയാണ് ഇ ഡി പിണറായി വിജയൻ്റെ തിരുവന്തപുരത്തെ വാടക വീട്ടിലും പിണറായിയിലെ വീട്ടിലും മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടത്തിയത്. ഈ അരോപണങ്ങളുമായി ബന്ധപ്പെട്ട് ദില്ലിയില്‍ വച്ച്‌ തന്നെ മാധ്യമങ്ങള്‍ പ്രതികരണം തേടിയിരുന്നെങ്കിലും പുച്ഛവും മൗനവും മാത്രമായിരുന്നു മുഖ്യമന്ത്രിക്കുണ്ടായത്.

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം പാളി; ഗുണഭോക്താക്കള്‍ ദുരിതത്തില്‍

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയോട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുഖം തിരിച്ച്‌ കാറില്‍ കയറി പോകുകയായിരുന്നു മുഖ്യൻ. എന്നാല്‍ മാധ്യമങ്ങളോട് അസഹിഷ്ണുതയില്ലാത്ത വി ഡി സതീശൻ എന്ന കള്ളപ്രചാരണങ്ങള്‍ നിരന്തരം നടത്തുന്ന കോണ്‍ഗ്രസ് പി ആറിന് ഏല്‍ക്കുന്ന തിരിച്ചടിയാണ് ഇത്തരം സമീപനങ്ങള്‍. മുഖ്യമന്ത്രിയുടെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News