കെ.പി സുകുമാരൻ നായർ (കമ്പനി സെക്രട്ടറി, മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്)
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1976 ബാച്ചിലെ റിട്ടയേർഡ് ഡോക്ടർമാരോടൊപ്പം ഇക്കഴിഞ്ഞ മാർച്ച് ഒമ്പതാം തീയതി വിയറ്റ്നാം സന്ദർശിക്കാൻ എനിക്കും ഒരു അവസരം ലഭിച്ചു.
ആ യാത്രയില്‍ കണ്ട കാര്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുകയാണ്.
ഭൂമിശാസ്ത്രപരമായി ഇന്ത്യ, പ്രത്യേകിച്ച് കേരളവും വിയറ്റനാമും തമ്മില്‍ പല സാദൃശ്യങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ 15 വർഷത്തെ അധ്വാനഫലമായി ആ രാജ്യം കൈവരിച്ച പുരോഗതി ഇന്ന് വളരെയധികം വിദേശസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നു. പല സ്ഥലങ്ങളും സന്ദർശിച്ചശേഷം ഞങ്ങളുടെ സംഘം ഒന്നടങ്കം ഏറ്റുപറഞ്ഞത് ഭൂമിശാസ്ത്രപരമായി കേരളവും വിയറ്റ്നാമും തമ്മിലുള്ള സാമ്യതയാണ്. ആദ്യമായി ഞങ്ങള്‍ പോയത് ഡാ നാംഗ് എന്ന പട്ടണത്തിലെ ബനാ ഹില്‍സ് എന്ന പ്രദേശത്താണ്. താഴ്വരകളില്‍ ധാരാളം ബനാന കൃഷി ചെയ്യുന്നതുകൊണ്ടാകാം ഈ പേര് കിട്ടിയതെന്ന് ഞങ്ങളുടെ ഗൈഡായ പെണ്‍കുട്ടി പറഞ്ഞു. കേരളത്തിലെ വയനാട്, ഇടുക്കി, വാഗമണ്‍, സൈലന്‍റ് വാലി തുടങ്ങിയ സ്ഥലങ്ങളുമായി ബനാ ഹില്‍സിന് സാദൃശ്യമുണ്ട്.
എന്നാല്‍ ഇന്ന് ബനാ ഹില്‍സിനെ പ്രശസ്തമാക്കുന്നത് ലോകത്തിലേക്കുംവെച്ച് ഏറ്റവും ഉയരംകൂടിയ കേബിള്‍കാർ ശൃംഖലയാണ്. അനേകം വിനോദസഞ്ചാരികളെയുംകൊണ്ട് മുകളിലേക്കും താഴേക്കും തലങ്ങനെയും വിലങ്ങനെയും പായുന്ന കേബിള്‍ കാറുകള്‍ ധാരാളം പേർക്ക് തൊഴില്‍ നല്‍കുന്നു.
അടുത്ത പ്രധാന ആകർഷണം ബനാ ഹില്‍സില്‍തന്നെയുള്ള ഹോള്‍ഡർ ഹാൻഡ്സ് ബ്രിഡ്ജ് ആണ്. അതിശയകരമായ ഈ നിർമിതി അനേകം വിനോദസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നു. വലിയ ചെലവുള്ള നിർമിതിയാണെങ്കിലും ഇടുക്കി, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതുപോലെയുള്ള നിർമിതികള്‍ക്ക് വലിയ സാധ്യതയുണ്ട്.

അടുത്ത ആകർഷണം ഹാലോങ് ബേ ക്രൂയിസ് ബോട്ട് യാത്രയും അതിലെ താമസവുമാണ്. അഷ്ടമുടി കായലിലെ മണ്‍ട്രോതുരുത്ത് ഹാലോങ് ബേയില്‍ ചെറുതും വലുതുമായ 375ഓളം ദ്വീപ് സമൂഹങ്ങളാണുള്ളത്. ഇതിനിടയിലൂടെയുള്ള ബോട്ടുയാത്രയും താമസവും പ്രത്യേക അനുഭവം നല്‍കുന്ന ഒന്നാണ്. നമ്മുടെ കേരളത്തില്‍ വേമ്പനാട്ട് കായലില്‍ ധാരാളം ഹൌസ് ബോട്ടുകള്‍ സർവീസ് നടത്തുന്നു. എന്നാല്‍ ഹാലോങ് ബേയില്‍ വലിയ യന്ത്രവത്കൃത ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഉച്ചഭക്ഷണം, രാത്രിതാമസം, പ്രഭാതഭക്ഷണം എന്നിവ അടങ്ങുന്നതാണ് പാക്കേജ്. രാവിലെ കാറ്റ് വാ ഐലൻഡിലേക്ക് ഒരു യാത്രയുണ്ട്. ലോകത്തിലേക്കുവെച്ച് ഏറ്റവും വലിയ ഒരു ഗുഹ ഈ ദ്വീപില്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. നമ്മുടെ ശബരിമലയിലെ കരിമലയേക്കാള്‍ ഉയരമുണ്ട്. ഈ ഗുഹയിലാണ് വിയറ്റ്നാം അവരുടെ സ്വാതന്ത്യ്ര സമരകാലത്തെ പ്രവർത്തനങ്ങള്‍ നടത്തിയിരുന്നത്. ഇവിടം ഇന്ന് വിയറ്റ്നാമിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്.

കേരളത്തില്‍ നമുക്ക് ചെറുതും വലുതുമായ ധാരാളം ജലാശയങ്ങളുണ്ട്. കൂടാതെ അറേബ്യൻ കടലില്‍ വിഴിഞ്ഞം തുടങ്ങി കൊല്ലം, ആലപ്പുഴ, കൊച്ചി വഴി വടക്കേയറ്റം വരെ ചെറുതും വലുതുമായ തുറമുഖങ്ങളുമുണ്ട്. ചില ടൂറിസം പദ്ധതികള്‍ തുടങ്ങയിട്ടുണ്ടെങ്കിലും ജലാശയ ടൂറിസത്തില്‍ അനന്തമായ സാധ്യതകളാണ് നമുക്കുള്ളത്.
- കാടിനെ അറിയണോ? മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കുന്ന നെല്ലിയാമ്പതിയിലേക്ക് പോകാം
വിയറ്റ്നാമിലെ ബാസ്ക്കറ്റ് ബോട്ട് ഫിഷിങ് ഏറെ ശ്രദ്ധേയമായ ടൂറിസ്റ്റ് ആകർഷണവും സാധാരണ മീൻപിടുത്തക്കാരും സ്ത്രീകളും നടത്തുന്ന ചെറുവള്ളങ്ങളിലുമുള്ള സവാരിയാണ്. ധാരാളം ചെറുവള്ളങ്ങള്‍ ഒരേസമയം രണ്ടോ മൂന്നോ പേരെ കയറ്റി കായല്‍പരപ്പിലൂടെ കുറച്ചുദൂരം കൊണ്ടുപോയി തിരികെ വരുന്നതിന് ബോട്ടുടമയ്ക്കും ഒരു ദിവസം വരുമാനം ലഭിക്കുന്നു. ഓരോ ബോട്ടുയാത്രക്കാരെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് ഒരു അംഗീകൃത ഏജൻസി ഈ യാത്രകള്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ തുഴയുന്ന സ്റ്റീല്‍ വള്ളങ്ങള്‍ മറ്റൊരു സ്ഥലത്തെ ടൂറിസ്റ്റ് അട്രാക്ഷനാണ്. ഇവിടെയും ഇതുപോലെ തന്നെ പദ്ധതികള്‍ വന്നാല്‍ സ്ത്രീകള്‍ക്കും പുരുഷൻമാർക്കും ഒരു ദിവസം നല്ല വരുമാനം ഉറപ്പാക്കാനാകും.

ഇതുകൂടാതെ ചെലവ് അല്‍പം കൂടിയ പല സംരംഭങ്ങളും ഇവിടെ കാണാം.
- ബാംബൂ സ്ട്രീറ്റ്സ്- കേരളത്തിലെ തെങ്ങനെ എങ്ങനെയാണോ അതുപോലെയാണ് വിയറ്റ്നാമില്‍ മുള. മുളകൊണ്ട് അവർ പല ഉപകരങ്ങളും തുണിത്തരങ്ങളും അലങ്കാര വസ്തുക്കളും നിർമിക്കുന്നു. മുള ഉല്‍പന്നങ്ങള്‍ നിർമിക്കുന്നതിന് വലിയ ഫാക്ടറിയും വില്‍ക്കാൻവെച്ച ഉല്‍പന്നങ്ങളും ഞങ്ങളുടെ സംഘം സന്ദർശിച്ചു.
- മുത്ത് കൃഷി- വലിയ ജലാശയങ്ങളില്‍ നമ്മള്‍ നെല്‍കൃഷി നടത്തുന്നതുപോലെ അവർ പേള്‍ അഥവാ മുത്ത് കൃഷി ചെയ്യുന്നു. പേളിന്റെ – വലിയ കുപ്പിയിലാക്കി ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നു. മൂന്നോ നാലോ വർഷങ്ങള്‍കൊണ്ട് അത് വിലയേറിയ മുത്തുചിപ്പികളായി രൂപാന്തരപ്പെടുന്നു. അത്തരമൊരു സംരംഭത്തില്‍ ഞങ്ങള്‍ സന്ദർശിക്കുകയും, ഏറെ നേരം അവിടെ ചെലവഴിക്കുകയും ചെയ്തു.
- വലിയ കരകൗശലവസ്തുക്കള്‍- മാർബിളിലും കല്ലിലും നിർമിക്കുന്ന ചെറുതും വലുതുമായ കരകൗശല ശില്‍പങ്ങള്‍ വഴിയോരങ്ങളില്‍ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം.
- നെല്‍പാടങ്ങള്‍- കേരളം പോലെ തന്നെ വിയറ്റ്നാംകാരും അരിയാഹാരം കഴിക്കുന്നവരാണ്. വിയ നെല്‍പ്പാടങ്ങള്‍ അവിടവിടെയായി കാണാം.
- കമ്മ്യൂണിസ്റ്റ് ഭരണം- കമ്മ്യൂണിസ്റ്റ് ഭരണം തുടരുന്ന രാജ്യമാണ് വിയറ്റ്നാം. അടുത്തിടെയാണ് അവിടെ തെരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി തുടർഭരണം നേടുകയും ചെയ്തു. ഇപ്പോഴത്തെ നേതാവിന് നല്ല നിലയില്‍ വോട്ട് കിട്ടിയതായും, അദ്ദേഹത്തിന്റെ ഭരണത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കിയതായും, ഞങ്ങളുടെ ഗൈഡ് പറഞ്ഞു. ലോകത്ത് ഇപ്പോള്‍ ചില സ്ഥലത്ത് മാത്രമെ കമ്മ്യൂണിസം നിലവിലുള്ളുവെന്ന് ഗൈഡ് പറഞ്ഞപ്പോള്‍, സംഘത്തിലെ ചിലർ അത് ഏതൊക്കെയെന്ന് ചോദിച്ചു. വിയറ്റ്നാം, ചൈന, ക്യൂബ എന്നാണ് ഉത്തരം. കേരളം ചൂണ്ടിക്കാട്ടിയപ്പോള്‍ മനസില്ലാമനസോടെ സമ്മതിച്ചു. ഉത്തരകൊറിയ കമ്മ്യൂണിസ്റ്റ് രാജ്യമായി അവർ കണക്കാക്കുന്നില്ല.
- വ്യവസായവല്‍ക്കരണം- വൻകിട വ്യവസായങ്ങള്‍ക്കുള്ള അന്തരീക്ഷം ഇല്ലമെങ്കിലും ഇലക്‌ട്രിക് വാഹനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണ നിർമാണ ഫാക്ടറികള്‍ എന്നിവ വിയറ്റ്നാമില്‍ നിലവിലുണ്ട്. ഇലക്‌ട്രിക് വാഹനങ്ങള്‍ ധാരാളമുണ്ട്. പെട്രോളിയം ഖനനവും ഈയിടെയായി വർദ്ധിച്ചിട്ടുണ്ട്.
- അടിസ്ഥാനസൌകര്യവികസനം- കഴിഞ്ഞ കുറേ വർഷങ്ങള്‍കൊണ്ട് അവർ നേടിയ അടിസ്ഥാന സൌകര്യവികസനം ശ്ലാഘനീയമാണ്. റോഡില്‍കൂടി ലക്ഷ്വറി ബസുകള്‍ ധാരാളമായി പോകുന്നതുകാണാം. ഒരു ഡ്രൈവർ, ഒരു ക്ലീനർ, ഒന്നോ രണ്ടോ ഗൈഡുകള്‍ തുടങ്ങിയവരാണ് ടൂറിസ്റ്റ് ബസിലെ ജീവനക്കാർ. കാറുകളും വിയറ്റ്നാമിലെ നിരത്തുകളില്‍ ധാരാളമായുണ്ട്.

