Dailyhunt
കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല എന്ന് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍

കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല എന്ന് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍

Kairali News 1 week ago

കേരളത്തിലെ ജനവിധി നാലാം തീയതി വ്യക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമായി വിലയിരുത്തിയതില്‍ നിന്നും സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്ന് വ്യക്തമായെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ കോണ്‍ഗ്രസില്‍ ഉറപ്പില്ലാത്ത മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയടക്കം ഒരുപാട് പ്രശ്നങ്ങള്‍ രൂപം കൊണ്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തില്‍ എല്ലാ സർവേകളിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുള്ളതില്‍ നിന്നും അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും മാസ്റ്റർ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ പ്രത്യേക തരംഗമൊന്നുമില്ലെന്ന കാര്യത്തില്‍ ഇപ്പോള്‍ എല്ലാവരും ഒരേ അഭിപ്രായത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

: നെല്‍കർഷകർക്ക് ആശ്വാസവാർത്ത; സംഭരണവില വിതരണം പുനരാരംഭിക്കും
എല്‍ഡിഎഫിന് 60 മുതല്‍ 69 സീറ്റുകള്‍ വരെ കിട്ടും എന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. മാത്രമല്ല യുഡിഎഫിന്റെ പല സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയസാധ്യത കാണുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ സാഹചര്യത്തില്‍ എക്സിറ്റ് പോളുകള്‍ പറയാതെ പറഞ്ഞത് ഇടതുമുന്നണിയുടെ വിജയമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിലയിരുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News