Dailyhunt
'കേരളത്തില്‍ വികസനം വേണമെങ്കില്‍ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണം'; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

'കേരളത്തില്‍ വികസനം വേണമെങ്കില്‍ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണം'; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kairali News 2 weeks ago

വീണ്ടും വിവാദ പ്രസ്താവനയുമായി ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ.

കേരളത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും വികസനം ഉറപ്പാക്കാനും ഹിന്ദു രാഷ്ട്രീയം അനിവാര്യമാണെന്ന് ആയിരുന്നു ഇദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തിന്റെ പേരില്‍ ലോകപ്രസിദ്ധമായ ഗുരുവായൂരിന്റെ പൈതൃക ഭൂമിയില്‍ ഒരു ഹിന്ദു എം.എല്‍.എ വേണമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

ഗുരുവായൂരില്‍ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എല്‍.എ ഇല്ലാത്തത് ഹിന്ദു രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിക്കുന്നു. തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും, പൊലീസോ കോടതിയോ ഇനി പട്ടാളം തന്നെ വന്നാലും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വോട്ടർ പട്ടികയില്‍ പേരുള്ളപ്പോള്‍ എങ്ങനെ പ്രായപൂർത്തിയാകാത്തവളാകും? തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികള്‍ വ്യാജമെന്നു കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടി

കേരളത്തിന് ഇപ്പോള്‍ ആവശ്യം ‘പൊളിറ്റിക്കല്‍ ഹിന്ദുത്വം’ ആണെന്ന് അദ്ദേഹം പറഞ്ഞു. വിളക്ക് കൊളുത്തുന്നത് ‘ഹറാം’ ആണെന്ന് പറയുന്നവർ കൊള്ള ചെയ്യാൻ അവസരം കാത്തിരിക്കുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു. ബംഗാളില്‍ ബി.ജെ.പി വിജയിക്കുമെന്നും വൈകാതെ കേരളവും പിടിച്ചടക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News