Dailyhunt
കൊല്‍ക്കത്തയ്ക്ക് സന്തോഷ വാര്‍ത്ത ! 25 കോടി രൂപയ്ക്കു വാങ്ങിയ ഓള്‍ റൗണ്ടര്‍ ബൗളിംഗ് തുടങ്ങുന്നു

കൊല്‍ക്കത്തയ്ക്ക് സന്തോഷ വാര്‍ത്ത ! 25 കോടി രൂപയ്ക്കു വാങ്ങിയ ഓള്‍ റൗണ്ടര്‍ ബൗളിംഗ് തുടങ്ങുന്നു

Kairali News 6 days ago

ന്ത്യൻ പ്രീമിയർ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കാമറോണ്‍ ഗ്രീൻ ബൗളിംഗ് തുടങ്ങാൻ തയ്യാറാടുക്കുന്നുവെന്നു റിപ്പോർട്ടുകള്‍.

അടുത്തതായി ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മല്‍സരത്തില്‍ ഗ്രീൻ ആദ്യമായി ബൗളിംഗ് ഡ്യൂട്ടിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലേലത്തില്‍ കൊല്‍ക്കത്ത 25.20 കോടിയ്ക്ക് വാങ്ങിയ ഗ്രീൻ, ഇതുവരെ പരിക്ക് കാരണം ബൗളിംഗ് ചെയ്തിരുന്നില്ല. എന്നാല്‍ നെറ്റ്സില്‍ ബൗളിംഗ് പരിശീലനം ആരംഭിച്ചതോടെ, ടീമിന്റെ ബൗളിംഗ് ബലpപ്പെടുമെന്നാണ് പ്രതീക്ഷ. ഒരു മികച്ച ഓള്‍ റൗണ്ടറായ ഗ്രീൻ ബൗളിംഗ് ചെയ്യാൻ ആരംഭിച്ചാല്‍ പേസർമാരുടെ പരിക്ക് കൊണ്ട് വലയുന്ന കൊല്‍ക്കത്തയ്ക്ക് അത് വലിയ അനുഗ്രഹമാകും.

: നായകൻ പാണ്ട്യയ്ക്ക് പിന്നാലെ മിച്ചല്‍ സാട്നറിനും പരിക്ക്; പരിക്ക് ഭീതിയില്‍ മുംബൈ ഇന്ത്യൻസും

നേരത്തെ 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത ലേലത്തില്‍ വാങ്ങിയ ഓള്‍ റൗണ്ടർ ബൗള്‍ ചെയ്യില്ലെന്ന വാർത്ത വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഓള്‍റൗണ്ടർമാരായി ടീമിലെത്തുന്ന താരങ്ങള്‍ക്കു നാലോവറുകള്‍ പോലും തികച്ചെറിയാൻ സാധിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്നും രണ്ടു കോടി രൂപ വരെ കുറയ്ക്കാൻ ഫ്രാഞ്ചൈസികള്‍ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ അഭിപ്രായപെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News