ഗ്ലാസ്ഗോയില്‍ നടക്കുന്ന 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. ഇത്തവണ മെഡല്‍ സ്വന്തമാക്കിയത് ലവ്പ്രീത് സിംഗ് ആണ്.
പുരുഷന്മാരുടെ 110 കിലോഗ്രാമിന് മുകളില്‍ ഭാരമുള്ളവരുടെ വിഭാഗത്തിലാണ് ലവ്പ്രീത് സിംഗ് വെള്ളി മെഡല്‍ നേട്ടം സ്വന്തം പേരിലാക്കിയത്. 28-കാരനായ ലവ്പ്രീത് സ്‌നാച്ച് ഇനത്തില്‍ ഗെയിംസ് റെക്കോർഡ് സൃഷ്ടിച്ചെങ്കിലും ഒടുവില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ന്യൂസിലാൻഡിന്റെ ഡേവിഡ് ആൻഡ്രൂ ലിറ്റിക്കാണ് സ്വർണ്ണം. ഇംഗ്ലണ്ടിന്റെ ആൻഡ്രൂ ഗ്രിഫിത്ത്സ് വെങ്കലം നേടി.
: 'ലോകകപ്പ് വില്‍പ്പനയ്ക്ക്'; ഓഹരി വില്‍ക്കാനുള്ള നടപടികളുമായി ഫിഫ മുന്നോട്ട്
ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യൻ താരങ്ങള്‍ നേടിയ മെഡലുകളുടെ എണ്ണം എട്ടായി ഉയർന്നു. നേരത്തെ, മീരാഭായ് ചാനു , ഋഷികാന്ത സിംഗ് , മുത്തുപാണ്ടി രാജ, ബിന്ദ്യാറാണി ദേവി, ജ്ഞാനേശ്വരി യാദവ്, വല്ലൂരി അജയ ബാബു, ഹർജീന്ദർ കൗർ എന്നിവരും ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിരുന്നു. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം പതിനേഴ് ആയി. മൂന്ന് സ്വർണ്ണവും , പത്ത് വെള്ളിയും നാല് വെങ്കല മെഡലുകളുമാണ് ഇത് വരെ ഇന്ത്യൻ താരങ്ങള്‍ സ്വന്തമാക്കിയത്.51 സ്വർണ്ണമടക്കം 110 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മെഡല്‍ നിലയില്‍ ഒന്നാമത്.

