അമേരിക്കൻ കമ്പനിയായ കോറോ ഹെല്‍ത്തില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട സംഭവം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം.
നിലവിലെ ചട്ടങ്ങള്‍ പാലിച്ച് ചർച്ച നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാരിന് ഈ വിഷയത്തില്‍ ഇടപെടാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
തല്‍സ്ഥിതി തുടരണമെന്ന് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് നിർബന്ധിത ഉത്തരവല്ല. അനുരഞ്ജന ചർച്ചകളുമായി മുന്നോട്ടു പോകാനും കോടതി നിർദേശം നല്‍കി. തൊഴിലാളികളും മാനേജ്മെന്റും സർക്കാരും പങ്കെടുക്കുന്ന ചർച്ച നാളെയാണ് നടക്കുക. എന്നാല്‍ ചർച്ചയില്‍ കമ്പനിയില്‍ നിന്ന് ആരെങ്കിലും പങ്കെടുക്കുമോ എന്ന ആശങ്കയും നിലവില്‍ ഉയർന്നു വരുന്നുണ്ട്.
800 ഓളം ആളുകളാണ് കേരളത്തില്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്.

