കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കോഴിക്കോട് ജില്ലയില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ജില്ലയില്‍ റെഡ് അലേർട്ട് തുടരുകയാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കൂടാതെ ട്യൂഷൻ സെന്ററുകള്‍, മദ്രസകള്‍ എന്നീ സ്ഥാപനങ്ങള്‍ക്കും പ്രവർത്തിക്കാനാകില്ല.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷൻ സെൻ്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമായിരുന്നില്ല.
All educational institutions, including professional colleges, anganwadis, madrasas and tuition centres in Kozhikode, will remain closed on Thursday due to heavy rain and the continuing red alert.

