Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴു വയസുകാരിക്ക്

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴു വയസുകാരിക്ക്

Kairali News 2 days ago

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത് 16ാം വാർഡില്‍ ആണ് രോഗ ബാധ കണ്ടെത്തിയത്.

കുട്ടി ചികിത്സാ തേടിയ നാദാപുരം ഗവ. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് കൂടുതല്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. നിലവില്‍ കോഴിക്കോട് 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു മാസത്തിനിടെ 2 കുട്ടികള്‍ ഉള്‍പ്പടെ 3 പേർക്ക് ജീവൻ നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടായി. 4 അതിഥി തൊഴിലാളികളടക്കം 5 പേർക്ക് മലേറിയയും ജില്ലയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News