Wednesday, 09 Oct, 4.46 pm Kairali News

പ്രധാന വാര്‍ത്തകള്‍
കൂടത്തായി കൊലപാതകം: 11 അംഗങ്ങളുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം

ജോളി എന്‍ഐടി കന്റീനില്‍ സ്ഥിരം സന്ദര്‍ശക. കന്റീനില്‍ ഇടയ്ക്കിടെ എത്തിയിരുന്നു. ജോളി എന്‍ഐടി ജീവനക്കാരിയാണോ അല്ലയോ എന്ന് അറിയില്ല. പൊലീസ് കന്റീന്‍ ജീവനക്കാരുടെ മൊഴി എടുത്തു.എന്‍ഐടിയില്‍ ജീവനക്കാരിയായിരുന്നുവെന്നാണ് ജോളി ഭര്‍ത്താവ് ഷാജു അടക്കമുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചത്.'

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കളവാണെന്നു തെളിഞ്ഞത്. കൂടത്തായി കൊലപാതക പരമ്ബരയിലെ 6 മരണങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാന്‍ തീരുമാനം. നിലവില്‍ 11 പേരാണ് കൂടത്തായി അന്വേഷണ സംഘത്തിലുള്ളത്. 11 അംഗങ്ങളുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തലുകളാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകളുണ്ടാക്കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top