Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുടയെടുക്കാൻ റെഡി ആയിക്കോ; കാലവര്‍ഷം എത്താൻ ഇനി മണിക്കൂറുകള്‍ മാത്രം!

കുടയെടുക്കാൻ റെഡി ആയിക്കോ; കാലവര്‍ഷം എത്താൻ ഇനി മണിക്കൂറുകള്‍ മാത്രം!

Kairali News 3 weeks ago

സംസ്ഥാനത്ത് മഴ കനത്ത് പെയ്യുകയാണ്. ഇന്നും വിവിധയിടങ്ങളില്‍ മഴ എത്തിയിരുന്നു. തെക്കു - പടിഞ്ഞാറൻ കാലവർഷം നാളെയോടെ (ജൂണ്‍ 4) കേരളത്തില്‍ എത്തിച്ചേരാൻ ആണ് സാധ്യത.

അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലക്ഷദ്വീപ് തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.

സമാനമായി തുടങ്ങി, വിഭിന്നമായി വളർന്നു; സോഷ്യലിസ്റ്റ് പ്ലാനിംഗിലൂടെ ചൈന കുതിക്കുമ്പോള്‍ മുതലാളിത്തത്തില്‍ തട്ടി ഇന്ത്യ കിതയ്ക്കുന്നു, ഒപ്പം നില്‍ക്കാൻ കേരളം മാത്രം

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളില്‍ ഇന്ന് മുതല്‍ 07/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News