Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുടുംബ വഴക്ക്; ഛത്തീസ്ഗഢില്‍ ഭാര്യയുടെ രണ്ടു സഹോദരിമാരെ വെടിവെച്ച്‌ കൊലപ്പെടുത്തി യുവാവ്

കുടുംബ വഴക്ക്; ഛത്തീസ്ഗഢില്‍ ഭാര്യയുടെ രണ്ടു സഹോദരിമാരെ വെടിവെച്ച്‌ കൊലപ്പെടുത്തി യുവാവ്

Kairali News 3 weeks ago

ത്തീസ്ഗഢില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യയുടെ രണ്ടു സഹോദരിമാരെ വെടിവെച്ച്‌ കൊലപ്പെടുത്തി. ഗീതാഞ്ജലി വര്‍മ്മ (26), ദുര്‍ഗേശ്വരി വര്‍മ്മ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.

തലസ്ഥാനമായ റായ്പൂരിലെ പണ്ട്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോവയിലാണ് സംഭവം.

ബൗണ്‍സറായി ജോലി ചെയ്യുന്ന ജിതേന്ദ്ര വര്‍മ്മയാണ് കൃത്യം നടത്തിയത്. ഭാര്യ ഖിലേശ്വരി വര്‍മ്മയും ഇയാളും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായതോടെ ഭാര്യ കുട്ടിയുമായി ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ഇതിനുപിന്നാലെ ജിതേന്ദ്ര തന്റെ ലൈസന്‍സുള്ള പിസ്റ്റലുമായി ഭാര്യയുടെ വീട്ടിലെത്തി കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യയുടെ സഹോദരിമാരായ ഗീതാഞ്ജലി വര്‍മ്മ, ദുര്‍ഗേശ്വരി വര്‍മ്മ എന്നിവര്‍ ജിതേന്ദ്രയോട് വീടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ രോഷാകുലനായ ജിതേന്ദ്ര ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

: 'തോർത്ത് ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി കൊന്നു'; ശങ്കരപാണ്ഡ്യമെട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകം, ബന്ധു കസ്റ്റഡിയില്‍

നെറ്റിയില്‍ വെടിയേറ്റ ഗീതാഞ്ജലി സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരീരത്തിന്റെ പിന്നില്‍ വെടിയേറ്റ ദുര്‍ഗേശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവന്‍ നഷ്ടമായി. കൃത്യം നടത്തിയശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മായങ്ക് ഗുജ്ജര്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News