Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുറച്ച്‌ വെറൈറ്റിയാകാം; നൊസ്റ്റാള്‍ജിയ ഡൂഡിലുമായി 28-ാം പിറന്നാള്‍ ആഘോഷിച്ച്‌ ഗൂഗിള്‍

കുറച്ച്‌ വെറൈറ്റിയാകാം; നൊസ്റ്റാള്‍ജിയ ഡൂഡിലുമായി 28-ാം പിറന്നാള്‍ ആഘോഷിച്ച്‌ ഗൂഗിള്‍

Kairali News 3 days ago

നൊസ്റ്റാള്‍ജിയ ഡൂഡിലുമായി 28-ാം പിറന്നാള്‍ ആഘോഷിച്ച്‌ ടെക് ഭീമൻ ഗൂഗിള്‍. കമ്പനി രൂപംകൊണ്ട് കാലത്തെ ഓർമപ്പെടുത്തുന്ന രീതിയില്‍ നൊസ്റ്റാള്‍ജിക് ലോഗോ ആർട്ട്‌വർക്ക് ഉള്‍ക്കൊള്ളുന്ന പ്രത്യേക ഡൂഡിലാണ് ജന്മദിനാഘോഷത്തിനായി ഗൂഗിള്‍ ഹോംപേജില്‍ അവതരിപ്പിച്ചിരിക്കുന്നത്.

1998 സെപ്റ്റംബർ നാലിന് സ്റ്റാൻഫോർഡ് സർവകലാശാലയിലെ പിഎച്ച്‌ഡി വിദ്യാർഥികളായിരുന്ന ലാറി പേജും സെർജി ബ്രിന്നും ചേർന്നാണ് ഗൂഗിളിന് ഔദ്യോഗികമായി തുടക്കമിട്ടത്.

എന്നാല്‍ വർഷങ്ങളായി സെപ്റ്റംബർ 27-നാണ് ഗൂഗിള്‍ തങ്ങളുടെ ജന്മദിനമായി സ്ഥിരമായി ആഘോഷിക്കുന്നത്. 2000ന്റെ തുടക്കത്തില്‍ വിവിധ തീയതികളില്‍ ജന്മദിനം ആഘോഷിച്ചിരുന്നുവെങ്കിലും 2006 മുതല്‍ വെബ് ഇൻഡെക്സിംഗിലെ പ്രധാന നേട്ടത്തിന്റെ ഓർമ്മയ്ക്കായി സെപ്റ്റംബർ 27 ഈ ഔദ്യോഗിക ആഘോഷത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

 മുഖം മിനുക്കി ജെമിനി; ഇനി നമ്മുടെ ശബ്ദത്തില്‍ വിസ്മയം തീർക്കാം

ഒരു സെർച്ച്‌ എഞ്ചിനില്‍ നിന്ന്, ജിമെയില്‍, യൂട്യൂബ്, ഗൂഗിള്‍ മാപ്സ്, ആൻഡ്രോയിഡ്, പിക്സല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളിലൂടെ കമ്പനി ഒരു ആഗോള സാങ്കേതിക ശക്തികേന്ദ്രമായി വളരുകയായിരുന്നു. ഇന്ന് ജെമിനി പ്ലാറ്റ്‌ഫോമിലൂടെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്തും ഗൂഗിള്‍ നിർണായക മുന്നേറ്റങ്ങളാണ് നടത്തുന്നത്. 2015-ല്‍ രൂപീകരിച്ച മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇൻകോർപ്പറേറ്റഡിന് കീഴിലാണ് വിജയകരമായി പ്രവർത്തിച്ചുവരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News