Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരില്‍ 3 പേര്‍ മലയാളികള്‍

കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരില്‍ 3 പേര്‍ മലയാളികള്‍

Kairali News 4 months ago

കുവൈറ്റ് വിമാനത്താവള ആക്രമണത്തില്‍ പരുക്കേറ്റവരില്‍ 3 പേർ മലയാളികള്‍. ഒരു പെണ്‍കുട്ടിക്കും രണ്ട് യുവാക്കള്‍ക്കുമാണ് പരുക്കേറ്റത്.

വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാന്റെ ആക്രമണത്തില്‍ ആകെ 12 ഇന്ത്യക്കാർക്ക് ആണ് പരുക്കേറ്റത്.

അതേസമയം കുവൈത്തിനു നേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു.

സമാനമായി തുടങ്ങി, വിഭിന്നമായി വളർന്നു; സോഷ്യലിസ്റ്റ് പ്ലാനിംഗിലൂടെ ചൈന കുതിക്കുമ്പോള്‍ മുതലാളിത്തത്തില്‍ തട്ടി ഇന്ത്യ കിതയ്ക്കുന്നു, ഒപ്പം നില്‍ക്കാൻ കേരളം മാത്രം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്നു ഇന്ത്യ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ വ്യോമാക്രമണത്തിന് പിന്നാലെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇറാന്റെ കടുത്ത നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News