Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലാ ലിഗ; എംബാപ്പെ ഹാട്രിക് മികവില്‍ മാഡ്രിഡ്

ലാ ലിഗ; എംബാപ്പെ ഹാട്രിക് മികവില്‍ മാഡ്രിഡ്

Kairali News 3 weeks ago

സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡിന് ലാ ലിഗയില്‍ തുടർച്ചയായ രണ്ടാം ജയം. റയല്‍ സോസിഡാഡിനെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് മാഡ്രിഡ് ജയം സ്വന്തമാക്കിയത്.

എംബാപ്പെയെ കൂടാതെ വിനീഷ്യസ് ജൂനിയറും മുൻ ചാമ്പ്യന്മാർക്ക് വേണ്ടി സ്കോർ ചെയ്തു. ലുക സുചിച്ച്‌ ആണ് സോസിഡാഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.

40, 60, 80 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോള്‍ പിറന്നത്. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ സമയത്താണ് താരത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യനിരയില്‍നിന്ന് പന്തുമായി കുതിച്ച യുറുഗ്വായ് താരം ഫെഡറിക്കോ വാല്‍വെർഡെ ഫ്രഞ്ച് താരത്തിന് കൃത്യമായി പാസ്സ് നല്‍കി. ലഭിച്ച പന്ത് താരം കൃത്യമായി വലയില്‍ എത്തിച്ചതോടെ റയല്‍ മുന്നിലെത്തി. എന്നാല്‍ ആ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. നാലു മിനിറ്റുകള്‍ക്ക് ശേഷം സുചിച്ചിലൂടെ എതിരാളികള്‍ ഒപ്പമെത്തി.

; ആദ്യം മമ്മൂക്കയും ലാലേട്ടനുമായിരുന്നു ഓണം കംപ്ലീറ്റ് ചെയ്തത്; എന്നും പ്രിയപ്പെട്ട ഓണം റിലീസ് കിഷ്കിന്ധാ കാണ്ഡമാണ്: ആസിഫ് അലി

60-ാം മിനിറ്റില്‍ വണ്‍ ടു പാസിങ്ങിലൂടെ മുന്നേറിയ വാല്‍വെർഡെ – ബെലിങ്ഹാം സഖ്യം പന്ത് എംബാപ്പെക്ക്‌ കൈമാറി. താരം ഗോള്‍കീപ്പർ റെമിറോയെ കബളിപ്പിച്ച്‌ പന്ത് വലയിലാക്കിയതോടെ റയല്‍ വീണ്ടും ലീഡെടുത്തു. എട്ട് മിനിറ്റുകള്‍ക്ക് ശേഷം വിനീഷ്യസും വല കുലുക്കിയതോടെ സ്കോർ 3-1. 80-ാം മിനിറ്റില്‍ എംബാപ്പെയുടെ ഹാട്രിക് ഗോള്‍ പിറന്നതോടെ റയല്‍ വിജയം ഉറപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News