Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kairali News 2 weeks ago

കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

പണ്ടാരഭൂമിയുടെ സര്‍വ്വേയും ഭൂമിയുടെ പുനര്‍ വര്‍ഗ്ഗീകരണവും റദ്ദാക്കിയാണ് കോടതി ഉത്തരവിറക്കിയത്. ലക്ഷദ്വീപ് നിവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ലക്ഷദ്വീപിലെ മൊത്തം ഭൂമിയുടെ 60 ശതമാനത്തോളം വരുന്ന പണ്ടാരം ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പ്രഖ്യാപിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം നടപടികള്‍ തുടങ്ങിരുന്നു. ടൂറിസം ആവശ്യങ്ങള്‍ക്കാണ് ഭരണകൂടം ഭൂമിയേറ്റെടുക്കാന്‍ ശ്രമിച്ചത്.

; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വധശ്രമം; എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ

3117 വീടുകള്‍ . 431 വ്യവസായ കെട്ടിടങ്ങള്‍ 70 ആരാധനാലയങ്ങള്‍ 662 മറ്റ് കെട്ടിടങ്ങ്ങള്‍ എന്നിവ പൊളിച്ചു മാറ്റേണ്ടി വരുമായിരുന്നു. കൂടാതെ 1,52,871 തെങ്ങുകളും 596 മറ്റു മരങ്ങളും മുറിച്ചു മാറ്റേണ്ടിവരും. തിരിച്ചുപിടിക്കുന്ന ഭൂമിക്ക് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല എന്നതായിരുന്നു ഏറ്റവും കിരാതമായ വ്യവസ്ഥ. ഇതിനെതിരെ ലക്ഷദ്വീപ് നിവാസികള്‍ സമർപ്പിച്ച ഒരു കൂട്ടം ഹർജികള്‍ പരിഗണിച്ച കോടതി തുടർ നടപടികളെല്ലാം നേരത്തെ സ്റ്റേ ചെയ്തിരുന്നു. ജന്മം ഭൂമി, പണ്ടാരം ഭൂമി എന്നിങ്ങനെയുള്ള ഭൂമികളാണ് ദ്വീപിലുള്ളതെന്നും ഇതില്‍ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെയാണ് ലക്ഷദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കൃഷിക്കും മറ്റുമായി പാട്ടത്തിന് നല്‍കിയതാണെന്നും അതില്‍ അവർക്ക് ഉടമസ്ഥാവകാശമില്ലെന്നു മായിരുന്നു ഭരണകൂടത്തിൻ്റെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹർജികളില്‍ വിശദമായ വാദം കേട്ട കോടതിഅന്തിമ വിധിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഉത്തരവ് റദ്ദാക്കി. നടപടി കേന്ദ്ര ഭരണകൂടത്തിന് തിരിച്ചടിയും ദ്വീപ് നിവാസികള്‍ക്ക് ആശ്വാസവുമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News