Dailyhunt
ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ കണ്ടന്റ് ക്രിയേറ്ററിലേക്ക്: വിജയപാത പങ്കുവെച്ച്‌ യുവതി

ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ കണ്ടന്റ് ക്രിയേറ്ററിലേക്ക്: വിജയപാത പങ്കുവെച്ച്‌ യുവതി

Kairali News 2 weeks ago

50 ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ കണ്ടന്റ് ക്രിയേറ്ററാകുകയും. ജീവിതത്തിലെ വിജയ വഴികള്‍ പങ്കുവെയ്ക്കുകയും ചെയ്ത ഒരു യുവതിയുടെ കുറുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെൻഡിങ്.

സാന്യ ബത്ര എന്ന യുവതി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച കുറുപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

പ്രതിവർഷം 50 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയും കണ്ടന്റ് ക്രിയേറ്റർ എന്ന നിലയില്‍ എങ്ങനെയാണ് വിജയത്തിലേക്ക് നടന്നെത്തിയതെന്നുമാണ് സാന്യ ബത്ര ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

: കലയോ അതോ ക്രൂരതയോ? ജയ്പൂരില്‍ ആനയ്ക്ക് പിങ്ക് പെയിന്റടിച്ച്‌ വിദേശി ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമിരമ്പുന്നു!

'ജോലി ഉപേക്ഷിച്ച ദിവസം എന്റെ ചുറ്റിനുമുള്ള എല്ലാവരും കരുതിയത് ഞാൻ വലിയ തെറ്റ് ചെയ്യുന്നുവെന്നാണ്. എന്തിനാണ് സ്ഥിരതയുള്ളതും ഉയർന്ന ശമ്പളമുള്ളതുമായ ജോലി ഉപേക്ഷിക്കുന്നത്?, കണ്ടന്റ് ക്രിയേറ്റർ എന്ന് സുസ്ഥിരമായ വരുമാനം ലഭിക്കുന്ന ജോലിയല്ല, എന്നുള്ള മറ്റുള്ളവർ എന്നോട് പങ്കുവെച്ച അതേ ആകുലതകള്‍ എനിക്കുമുണ്ടായിരുന്നു.

നല്ല വരുമാനമുള്ള ജോലി ഉപേക്ഷിച്ചത് അത് നല്‍കുന്ന സുരക്ഷിതത്വ ബോധത്തില്‍ എന്നെ വളരെ അകലത്തെത്തിച്ചു. വീണ്ടും പൂജ്യത്തില്‍ നിന്ന് ആരംഭിക്കേണ്ടിവന്നാല്‍ എന്തുചെയ്യും? എന്ന ചോദ്യം എന്നെ അക്കാലത്ത് അലട്ടിയിരുന്നു. ഇതൊക്കെ ഞാൻ ഒറ്റക്കിരുന്ന് ചിന്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ "ഇതാണ് നീ ജീവിക്കാൻ ഉദ്ദേശിക്കുന്ന ജീവിതം"എന്ന് അപ്പോഴും എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞുകൊണ്ടേയിരുന്നു. അതായിരുന്നു എന്നെ മുന്നോട്ട് നയിച്ചത്.

: ഈ ജെൻസിയുടെ ഒരു കാര്യം; ജെൻസിയുടെ മിനിമം ചിലവ് കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും

ഞാൻ റിസ്ക് എടുത്തു. വീണ്ടും ആരംഭിച്ചു, ഗ്യാരണ്ടികളൊന്നുമില്ല. സ്ഥിര വരുമാനമില്ല. ഒരു ഫോണ്‍, ഒരു സ്വപ്നം, ഒരുപാട് വിശ്വാസം അത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചില സമയം എന്റെ തീരുമാനം തെറ്റായിപോയോ എന്ന് സംശയിച്ച സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞാൻ എന്റെ പുതിയ കരിയർ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു.

ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ആയിരിക്കും നിങ്ങളെ നിങ്ങള്‍ ആയിരിക്കേണ്ട സ്ഥാനത്തേക്ക് എത്തിക്കുക. ബത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇൻസ്റ്റഗ്രാമില്‍ നിരവധി ആളുകളാണ് ബത്രയുടെ പോസ്റ്റിന് പിന്തുണ അറിയിച്ച്‌ കമന്റുകളിടുന്നത്. കരിയർ ഷിഫ്റ്റ് ചെയ്യുന്നതിന് ബത്ര കാണിച്ച ധൈര്യത്തെയും നെറ്റിസണ്‍സ് അഭിനന്ദിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News