Dailyhunt
ലോക രക്തദാനദിനത്തില്‍ സംസ്ഥാന പൊലീസ് മേധാവി രക്തം ദാനം ചെയ്തു

ലോക രക്തദാനദിനത്തില്‍ സംസ്ഥാന പൊലീസ് മേധാവി രക്തം ദാനം ചെയ്തു

Kairali News 4 years ago

ലോക രക്തദാനദിനാചരണത്തോടനുബന്ധിച്ച്‌ പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ നടത്തിയ രക്തദാനക്യാമ്ബില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രക്തം ദാനം ചെയ്തു.

കേരളാ പൊലീസും കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായാണ് രക്തദാനക്യാമ്ബ് സംഘടിപ്പിച്ചത്. 25 പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്ബില്‍ രക്തം ദാനം ചെയ്തു.

എ.ഡി.ജി.പി കെ.പത്മകുമാര്‍, ഡി.ഐ.ജി പി.പ്രകാശ്, എസ്.എ.പി കമാണ്ടന്‍റ് ബി.അജിത് കുമാര്‍, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ സിനു കടകമ്ബള്ളി എന്നിവര്‍ ക്യാമ്ബില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്ക് അമര്‍ത്തൂ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News