Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മല്ലികാര്‍ജുൻ ഖര്‍ഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവം: കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് രാഹുല്‍ ഗാന്ധി

മല്ലികാര്‍ജുൻ ഖര്‍ഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവം: കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് രാഹുല്‍ ഗാന്ധി

Kairali News 1 week ago

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി.

രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ നേരിടുന്ന വിവേചനത്തിന്റെ പ്രതിഫലനമാണ് ഖാർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖർഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനല്‍ കുറ്റമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബി ജെ പിയും ആർ എസ് എസും ആഗ്രഹിക്കുന്നിലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.

സ്കൂളുകളില്‍ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും, ചായക്കടകളില്‍ പേപ്പർ കപ്പുകളില്‍ ദളിതർക്ക് ചായ നല്‍കുന്നതുമെല്ലാം ഇന്നും തുടരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണ്. ഈ വിഷയം ഖർഗെയുടെ മാത്രം പ്രശ്നമല്ലെന്നും, മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനല്‍ കുറ്റമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

; കർണാടകയിലെ അഞ്ച് മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍

ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബി ജെ പിയും ആർ എസ് എസും ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഭവത്തില്‍ ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ഖർഗെ, ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെല്ലാം ഇത്തരത്തിലുള്ള അവഗണനകള്‍ അനുഭവിച്ചവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News