Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മണികണ്ഠന്റെ ജീവിതം പറഞ്ഞുകൊണ്ട് റിലീസ് പ്രഖ്യാപനം ; 'മക്കള്‍ കാവലൻ' ശ്രദ്ധനേടുന്നു

മണികണ്ഠന്റെ ജീവിതം പറഞ്ഞുകൊണ്ട് റിലീസ് പ്രഖ്യാപനം ; 'മക്കള്‍ കാവലൻ' ശ്രദ്ധനേടുന്നു

Kairali News 2 hrs ago

മിമിക്രി താരം, ഡബ്ബിംഗ് ആർടിസ്റ്റ്, സഹസംവിധായകൻ, സഹനടൻ എന്നിവയില്‍ നിന്നും നായകനിലേക്ക് ചുവടുമാറ്റിയ പ്രേക്ഷകരുടെ ഇഷ്ടതാരം മണികഷ്ണന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനമാണ് ഇപ്പോള്‍ കോളിവുഡിലെ പ്രധാന ചർച്ചാവിഷയം.

സന്തോഷ് കുമാർ സംവിധാനം ചെയ്ത ‘മക്കള്‍ കാവലൻ’ ഡിസംബർ നാലിനാണ് പ്രദർശനത്തിനെത്തുന്നത്.

ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് മണികണ്ഠൻ വേഷമിടുന്നത്. പിറന്നാള്‍ ദിനത്തില്‍ മണികണ്ഠന്റെ ജീവിതവും സിനിമയും വരച്ചുകാട്ടുന്ന വീഡിയോ ആണ് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മുൻ സിനിമാ സംവിധായകരും സുഹൃത്തുക്കളും മണികണ്ഠനെ കുറിച്ച്‌ ആവേശത്തോടെയാണ് സംസാരിക്കുന്നത്. ‘മക്കള്‍ കാവലൻ’ എന്ന തന്റെ പുതിയ സിനിമ വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് മണികണ്ഠനും പറയുന്നുണ്ട്. വീഡിയോ നിമിഷനേരം കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്.

മണികണ്ഠൻ നായകനായി പ്രദർശനത്തിനെത്തിയ ദ ലവർ, ഗുഡ്നൈറ്റ്, കുടുംബസ്ഥൻ തുടങ്ങിയ ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. താരത്തിന്റെ ആദ്യത്തെ ആക്ഷൻ ചിത്രമായിരിക്കും ‘മക്കള്‍ കാവലൻ’. വാഗൈ ചന്ദ്രശേഖർ, എ. വെങ്കടേഷ്, ആർ.കെ. വിജയമുരുകൻ, ഷണ്‍മുഖം മുത്തുസാമി, സബുമോൻ, ഉണ്ണി മായ, ദിവ്യ ശ്രീപാദ, ജെൻസണ്‍ ധിവാകർ, ലല്ലു, ജെമിനി മണി, രഘു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 ‘ഇഷ്ട അഭിനേതാക്കളുടെ പട്ടികയില്‍ ഫഹദ് ഒന്നാമത്, ഇന്ത്യൻ സിനിമയുടെ അഭിമാനം’: പ്രശംസിച്ച്‌ ജൂനിയർ എൻടിആർ

പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസ്, ബിർള സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രതീപൻ സെല്‍വരത്നമാണ് ഛായാഗ്രഹണം. അരുള്‍ മോസസ് എഡിറ്റിംഗും പാപ്പനാട് സി. ഉദയകുമാർ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഡോണ്‍ അശോകാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. നിവാസ് കെ പ്രസന്നയാണ് സംഗീത സംവിധാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News