Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മനുഷ്യരേക്കാള്‍ കൂടുതല്‍ റോബോട്ട് ജീവനക്കാരുമായി ഒരു എഐ കമ്പനി

മനുഷ്യരേക്കാള്‍ കൂടുതല്‍ റോബോട്ട് ജീവനക്കാരുമായി ഒരു എഐ കമ്പനി

Kairali News 2 days ago

നുഷ്യരേക്കാള്‍ കൂടുതല്‍ റോബോട്ടുകള്‍ ജോലി ചെയ്യുന്ന കമ്പനി എന്ന നേട്ടവുമായി പ്രമുഖ റോബോട്ടിക്സ് സ്റ്റാർട്ടപ്പായ ഫിഗർ എഐ.

ഈ കമ്പനിയില്‍ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ റോബോട്ടുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഫിഗർ എ ഐ സിഇഒ ബ്രെറ്റ് ആഡ്കോക്ക് ആണ് പ്രഖ്യാപിച്ചത്.

ഹെഡ് കൌണ്ട് വേഴ്സസ് റോബോട്ടുകള്‍ എന്ന ഗ്രാഫ് ട്വിറ്ററില്‍ പങ്കുവച്ചു കൊണ്ടാണ് സിഇഒ ഈ നിർണ്ണായക മാറ്റം ലോകത്തെ അറിയിച്ചത്. പെട്ടികളില്‍ അടുക്കി വച്ചിരിക്കുന്ന നിരവധി റോബോട്ടുകളുടെ ചിത്രം പങ്കുവച്ചുക്കൊണ്ട് പവർ ഓണ്‍ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

; വേള്‍ഡ് കപ്പിലെ ഫുട്ബോള്‍ ചാർജ് ചെയ്ത് ഉപയോഗിക്കുന്നത്; എത്ര മണിക്കൂർ ചാർജ് നില്‍ക്കും… ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളറിയാം

2022 മുതല്‍ 2026 വരെയുള്ള കമ്പനിയുടെ ഗ്രാഫ് പരിശോധിച്ചാല്‍ റോബോട്ടുകളുടെ എണ്ണത്തില്‍ ഉണ്ടായ വർദ്ധനവ് വ്യക്തമാണ്. 2025ന്റെ ആദ്യ പാദം വരെ കമ്പനിയിലെ റോബോട്ടുകളുടെ എണ്ണം പൂജ്യത്തിനടുത്തായിരുന്നു. എന്നാല്‍, കമ്പനി റോബോട്ട് നിർമ്മാണം ആരംഭിച്ചതോടെ ഇത് കുത്തനെ ഉയർന്നു. 2025ല്‍ ഇത് നൂറ് കടക്കുകയും , 2026ഓടെ 740ല്‍ എത്തി നില്‍ക്കുകയുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News