നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം കൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയായി നടത്താൻ കഴിയുന്നുണ്ടോ. പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരുപക്ഷെ ഇതായിരിക്കും.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരായിരിക്കും ഈ പ്രശ്നം കൂടുതലായി അനുഭവിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതചെലവുകളും ഇഎംഐകളും അപ്രതീക്ഷിതമായി വരുന്ന ആശുപത്രി ചെലവുകളും നടത്താൻ നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം തികഞ്ഞെന്ന് വരില്ല.
ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചാലോ. ഒരിക്കലെങ്കിലും അധികവരുമാനത്തെക്കുറിച്ച് (സൈഡ് ഇൻകം) നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഒരു ലാപ്ടോപ്പും ഫോണും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപയോ അതില്‍ കൂടുതലോ അധിക വരുമാനം നേടാം. സോഷ്യല്‍ മീഡിയയില്‍ ചിലർ പരീക്ഷിച്ച മാർഗങ്ങള്‍ പരിചയപ്പെടാം.
ഫ്രീലാൻസ് കണ്ടന്റ് റൈറ്റർ
അധികവരുമാനം നേടാൻ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള ഒരു മാർഗമാണിത്. ബ്ലോഗ് പോസ്റ്റുകള്‍, വെബ്സൈറ്റ് റൈറ്റിംഗ് അല്ലെങ്കില്‍ വീഡിയോ സ്ക്രിപ്റ്റുകള്‍ എന്നിവ മറ്റ് കമ്പനികള്‍ക്കായി തയ്യാറാക്കി കൊടുക്കാവുന്നതാണ്. അങ്ങനെയുള്ള കമ്പനികകളെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഫ്രീലാൻസ് കണ്ടന്റ് റൈറ്റിംഗ് രംഗത്ത് ശോഭിക്കാവുന്നതാണ്. നിങ്ങളുടെ കഴിവ് അനുസരിച്ച് പ്രതിമാസം 17000 രൂപമുതല്‍ 70000 രൂപവരെ സമ്പാദിക്കാം.
ഒരു ലക്ഷം രൂപ വരെ മാസശമ്പളം, കറൻസി നോട്ട് പ്രസില്‍ ഉയർന്ന ജോലി നേടാം
ഗ്രാഫിക് ഡിസൈനിംഗ്
നിങ്ങള്‍ക്ക് ഗ്രാഫിക് ഡിസൈൻ ചെയ്യാനുള്ള അറിവുണ്ടെങ്കില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. ഏത് കമ്പനിക്കും ആവശ്യമുള്ളൊരു പോസ്റ്റാണിത്. പ്രതിമാസം 20000 രൂപമുതല്‍ 80000 രൂപവരെ ഇതില്‍ നിന്ന് സമ്പാദിക്കാവുന്നതാണ്.
ഓണ്‍ലൈൻ അധ്യാപനം
കൊവിഡ് മഹാമാരിക്ക് ശേഷമാണ് ഓണ്‍ലൈൻ അധ്യാപനത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. സ്പോക്കണ്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ കോഡിംഗ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിക്കുന്നവർക്ക് ഒരുപാട് സാദ്ധ്യതകളുണ്ട്. ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഇതിനായി മാറ്റിവച്ചാല്‍ മതി. ഇത്തരത്തില്‍ പ്രതിമാസം 20,000 മുതല്‍ 60,000 രൂപ വരെ അധികവരുമാനം നേടാം.

