കേരള വാര്‍ത്തകള്‍
മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ടവരെ തീരദേശ സംരക്ഷണ സേന രക്ഷപ്പെടുത്തി; രക്ഷാസേനയെ അഭിനന്ദിച്ച് മേഴ്സിക്കുട്ടിയമ്മ

കാസര്‍കോട് മടക്കരയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് കാലില്‍ കുടുക്കിയ 5 പേരെ തീരദേശ സംരക്ഷണ സേനയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ബുധനാഴ്ച രാത്രി 7 മണിയോടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് തകര്‍ന്ന് ഇവര്‍ കടലില്‍ കുടുങ്ങിയത്. തകര്‍ന്ന ബോട്ടില്‍ പിടിച്ച് കിടന്ന ഇവരെ കാസര്‍കോട്ട് നിന്ന് തീരദേശ ദേശ സംരക്ഷണ സേനയുടെ ബോട്ട് എത്തിയാണ് രക്ഷപ്പെടുത്തിയത്. കരയില്‍ നിന്നും 6 നോട്ടിക്ക് മൈല്‍ അകലെയായിരുന്നു അപകടം.
ഇവരുമായി തിരിച്ചുവരുന്നതിനിടയില്‍ ബോട്ട് യന്ത്രത്തകരാര്‍ നേരിട്ടു വെങ്കിലും പരിഹരിച്ച് അര്‍ധരാത്രിയോടെ കാസര്‍കോട്ടെത്തി.
പൂന്തുറ സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കില്ല. വിശ്രമത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും.
സാഹസികമായി രക്ഷാ പ്രവര്‍ത്തനം നടത്തിയ തീരദേശ സംരക്ഷണ സേനയെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു.
related stories
-
കേരളം വാര്‍ത്തകള്‍ എം എ യൂസഫലിയുടെ ജീവന് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഹെലികോപ്റ്ററിന് യന്ത്ര...
-
പ്രധാന വാര്‍ത്തകള്‍ എം എ യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ചതുപ്പുനിലത്ത് ഇടിച്ചിറക്കി
-
ലേറ്റസ്റ്റ് ന്യൂസ് ആഡംബര യാത്രാ കപ്പലുകളില്ല; കൊച്ചി തുറമുഖത്തിന് കോടികളുടെ നഷ്ടം