Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴ കനക്കും; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ കനക്കും; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kairali News 3 weeks ago

നത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയും മഴക്കെടുതിയും കണക്കിലെടുത്താണ് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥവകുപ്പ് കാസറഗോഡ് ജില്ലയില്‍ ഇന്ന് അതിതീവ്രമഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴയില്‍ ജില്ലയില്‍ പലയിടങ്ങളിലും ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മുൻകരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്.

; തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മതിയായ സൗകര്യങ്ങളില്ല; മുഖ്യമന്ത്രിക്കും മന്ത്രി പിസി വിഷ്ണുനാഥിനും എതിരെ പ്രതിഷേധവുമായി അന്തേവാസികള്‍

കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന്
ജില്ലാ കളക്ടർ അറിയിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News