Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച്‌ അപകടം, തിരുവല്ലയില്‍ 22കാരന് ദാരുണാന്ത്യം

മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച്‌ അപകടം, തിരുവല്ലയില്‍ 22കാരന് ദാരുണാന്ത്യം

Kairali News 3 weeks ago

തിരുവല്ല എംസി റോഡിലെ കുറ്റൂരില്‍ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

തെങ്കാശി സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ടാങ്കർ ഡ്രൈവർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര സ്വദേശി വിനായക് ( 21 )നാണ് പരിക്കേറ്റത്. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേ‍ർട്ട്

തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് വാഴക്കുലകള്‍ കയറ്റി പോയ മിനി ലോറിയും മഹാരാഷ്ട്രയില്‍ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പാല്‍ കയറ്റി വന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ട മിനി ലോറി ഡ്രൈവറുടെ മൃതദേഹം ഫയർഫോഴ്സ് എത്തി ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവില്‍ നാലരയോടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിനായകിന്റെ ഇരു കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News