Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോദി സര്‍ക്കാ‍ര്‍ ബുള്‍ഡോസര്‍ രാജ് നിര്‍ത്തലാക്കണം;ദില്ലിയില്‍ ഇടതുപക്ഷ പ്രതിഷേധം

മോദി സര്‍ക്കാ‍ര്‍ ബുള്‍ഡോസര്‍ രാജ് നിര്‍ത്തലാക്കണം;ദില്ലിയില്‍ ഇടതുപക്ഷ പ്രതിഷേധം

Kairali News 2 weeks ago

ദില്ലിയില്‍ ബുള്‍ഡോസർ രാജിനെതിരെ ഇടതുപക്ഷ പ്രതിഷേധം. ബിജെപി സർക്കാർ നേതൃത്വത്തില്‍ നടക്കുന്ന ബുള്‍ഡോസർ രാജിനെതിരെ ജന്തർമന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ച്‌ ഇടതുപക്ഷ പാർട്ടികള്‍.

സിപിഐ എം, സിപിഐ, സിപിഐ എംഎല്‍ തുടങ്ങിയ പാർട്ടികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ദില്ലിയില്‍ ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും പാവപ്പെട്ടവരെ ഒഴിപ്പിച്ച്‌ ഭൂമി കോർപറേറ്റുകള്‍ക്ക്‌ കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂ‍റോ അംഗം അമ്രാ റാം എംപി വിമർശിച്ചു.

; 'അമിത് ഷാ സഭയില്‍ എത്തണം, മറുപടി പറയണം'; ഇന്നും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

പാവങ്ങളുടെ വീടുകള്‍ പൊളിക്കുന്നത് ബിജെപി സംസ്ഥാനങ്ങളില്‍ സാധാരണയായി തീർന്നിരിക്കുന്നുവെന്നും സർക്കാരിന്റെ ജനദ്രോഹ നടപടികള്‍ നിർത്തണമെന്നും മുതിർന്ന സിപിഐഎം നേതാവ് സുഭാഷിണി അലി പറഞ്ഞു

മുതിർന്ന സിപിഐഎം നേതാക്കളായ ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി, സിപിഐ എംപി പി സന്തോഷ്‌ കുമാർ, സിപിഐ എംഎല്‍ എംപി രാജാ റാം തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുത്തു. ദില്ലി അനധികൃതമായി വീടുകള്‍ പൊളിച്ചുനീക്കുന്നതിനെതിരെ ഇടതുപക്ഷ പാർട്ടികള്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക്‌ നിവേദനവും സമർപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News