Dailyhunt
മോദിക്കൊപ്പം വേദിയില്‍ ക്ഷേത്രമോഷണ കേസില്‍ കോടതി ശിക്ഷിച്ച പ്രതിയും

മോദിക്കൊപ്പം വേദിയില്‍ ക്ഷേത്രമോഷണ കേസില്‍ കോടതി ശിക്ഷിച്ച പ്രതിയും

Kairali News 3 weeks ago

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് ക്ഷേത്രമോഷണ കേസില്‍ കോടതി ശിക്ഷിച്ച പ്രതിയും.

നമസ്കാര മണ്ഡപം നിർമ്മാണത്തില്‍ തട്ടിപ്പ് നടത്തിയ അജിത് കുമാർ ആണ് പ്രധാനമന്ത്രിയുടെ വേദിയില്‍ കളം നിറഞ്ഞത്. തിരുവില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് സംഭവം.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അജിത് കുമാർ നമസ്കാരം മണ്ഡപ നിർമ്മാണത്തിന്റെ പേരില്‍ ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. ദിവസങ്ങള്‍ക്കു മുമ്പാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. അടൂർ തൃച്ചേന്തമംഗലം മഹാദേവ ക്ഷേത്രത്തിലാണ് അജിത് കുമാർ തട്ടിപ്പ് നടത്തിയത്.

ശ്രുതിക്ക് വീടിന്റെ ലേ ഔട്ടും ഡിസൈനും വിശദീകരിച്ച്‌ നല്‍കിയതും ടി സിദ്ദിഖ്, വീട് നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് കൈമലർത്തുന്നതും സിദ്ദിഖ് ! വല്ലാത്ത വിസ്മയം

ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട 12 ലക്ഷം രൂപ പ്രതികളുടെ സ്വത്തുക്കളില്‍ നിന്ന് ഈടാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. അജിത് കുമാർ അടക്കം മൂന്നു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പത്തനംതിട്ട സബ് കോടതിയാണ് പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News