Dailyhunt
മുഖ്യമന്ത്രി പദവിയില്‍ മനസില്‍ ആരെന്ന് ചോദ്യം; ഞാനെന്ന് മറുപടി നല്‍കി കെ സുധാകരൻ

മുഖ്യമന്ത്രി പദവിയില്‍ മനസില്‍ ആരെന്ന് ചോദ്യം; ഞാനെന്ന് മറുപടി നല്‍കി കെ സുധാകരൻ

Kairali News 4 days ago

മുഖ്യമന്ത്രി പദവിയില്‍ മനസില്‍ ആരെന്ന ചോദ്യത്തിന് ഞാനെന്ന് മറുപടി നല്‍കി കെ സുധാകരൻ. രണ്ടാമത്തെ പേര് ഇല്ല എന്നും ചിരിയോടെ ഉത്തരം നല്‍കി.

താനായാല്‍ ശരിയാവില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചർച്ചയില്‍ ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാല്‍ പറയാം എന്നായിരുന്നു മറ്റൊരു പ്രതികരണം.

അതേസമയം നാളെ കോണ്‍ഗ്രസ് നിയുക്ത എംഎല്‍എമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം ചേരും. രാവിലെ 10.30 ന് കെപിസിസി ആസ്ഥാനത്ത് ആയിരിക്കും യോഗം ചേരുക. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് ഇത് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയത്.

അന്ത്യമില്ലാതെ കോണ്‍ഗ്രസിന്റെ ഫ്ലക്സ് ബോർഡ് യുദ്ധം; കൊള്ളാത്ത ഉയർന്നത് വി ഡി സതീശന് വേണ്ടി

മുഖ്യമന്ത്രി ചർച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതിനിടെ ആണ് നാളെ നിയുക്ത എംഎല്‍എമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം ചേരുന്നത്. പല കോണുകളില്‍ നിന്നും പല പേരുകളാണ് ഉയർന്നു കേള്‍ക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് വി ഡി സതീശൻ, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടേതാണ്. ഇവരുടെ പേരില്‍ പലയിടങ്ങളിലും ഇതിനോടകം തന്നെ ഫ്ളക്സുകള്‍ ഉയർന്നുകഴിഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ നിലവില്‍ ഫ്ളക്സ് യുദ്ധം തന്നെ ആണ് നടക്കുന്നത്. എന്നാല്‍ നേതൃത്വത്തെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ലെന്നു ആയിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. സ്ഥാനാർത്ഥികളുടെ കാര്യത്തിലുള്ള വടംവലിക്ക് ശേഷം മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലിയും ഇപ്പോള്‍ കാണാൻ കഴിയും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News