Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുല്ലപ്പെരിയാര്‍ അണക്കെട്ട്: നാളെ രാവിലെ 6 മണിയോടെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട്: നാളെ രാവിലെ 6 മണിയോടെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍

Kairali News 4 years ago

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ 6 മണിയോടെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ ജാഗ്രത വേണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തമിഴ് നാട് മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയെന്നും തമിഴ്‌നാടുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് 20 ക്യാമ്ബുകളുടെ ചുമതല നല്കിയിട്ടുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്ബുകള്‍ സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News