മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.60 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാധ്യമങ്ങളോട് പറഞ്ഞു.
'അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം.
ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്', അദ്ദേഹം പറഞ്ഞു. ദത്തെടുക്കല്‍ വിവാദത്തില്‍ തിരുത്തല്‍ നടപടി തുടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

