ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുംബൈയില്‍ വിവിധ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാസ്റ്റർ ബിരുദം, ബി. ടെക്, പിഎച്ച്‌ഡി യോഗ്യതയുള്ളവർക്ക് ജൂണ്‍ 16 വരെ അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇത് പിന്നീട് മൂന്ന് വർഷം വരെ നീട്ടി നല്‍കും.
മാനേജ്‌മന്റ് ട്രെയിനി ഒഴിവിലേക്ക് ആറും മാനേജ്‌മന്റ് ട്രെയിനി (അഡ്മിൻ) ഒഴിവിലേക്ക് നാല് പേർക്കുമാണ് അവസരം. പ്രായപരിധി പരമാവധി 32 വയസ്സാണ്. എന്നാല്‍, പി.എച്ച്.ഡി. ചെയ്യുന്നവരോ ബന്ധപ്പെട്ട പ്രവൃത്തി പരിചയമുള്ളവരോ ആയ ആളുകള്‍ക്ക് 35 വയസ്സ് വരെ ഇളവുണ്ട്. തെരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസ സ്റ്റൈപെൻഡായി 35,000 മുതല്‍ 45,000 രൂപ വരെയും ഹൗസിംഗ് അലവൻസായി 8,000 രൂപ, ട്രാവലിംഗ് അലവൻസായി 2,000 രൂപ, മൊബൈല്‍ റീഇംബഴ്‌സ്‌മെന്റായി 500 രൂപയും ലഭിക്കും.
ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡില്‍ ജോലി നേടാം, 50,000 രൂപ മുതല്‍ ശമ്പളം വാങ്ങാം
ഏത് മേഖലയിലേക്കാണോ അപേക്ഷിക്കുന്നത് ആ മേഖലയിലെ മാസ്റ്റേഴ്സ് ഡിഗ്രി കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.ടെകോ സമാന പ്രൊഫഷണല്‍ ഡിഗ്രിയോ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
മാനേജ്‌മന്റ് ട്രെയിനി വിഭാഗത്തിലെ ഒഴിവുകള്‍ താഴെ പറയുന്ന പ്രകാരമാണ്
അനലിറ്റിക്സ് – 1
ഓപ്പറേഷൻസ് – 1
സസ്റ്റൈനബിലിറ്റി – 1
ഓർഗനൈസർ ബിഹേവിയർ ഹ്യൂമൻ റിസോഴ്സ് – 1
മാർക്കറ്റിംഗ് – 2
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക: https://iimmumbai.ac.in/storage/uploads/careers/2382/177989345297.pdf

