കൊല്ലം ജില്ലയില്‍ ടിപ്പർ ലോറികള്‍ തലങ്ങും വിലങ്ങും മരണ പാച്ചില്‍ നടത്തുകയാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ എല്ലാ സമയങ്ങളിലും നിയമം ലംഘിച്ച് ഓടുന്ന ടിപ്പർ ലോറികളെ നിയന്ത്രിക്കുന്നതിന് അധികാരികള്‍ തയ്യാറാവണമെന്ന് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തില്‍ യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം യാതൊരു നിയമ പരിശോധനയും ഇല്ലാതെ ടിപ്പർ ലോറികള്‍ അപകടകരമായ രീതിയില്‍ നിരത്തില്‍ ഓടുകയാണ്. ലോറികളുടെ ഫിറ്റ്നസ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കാൻ വാഹന ഗതാഗത വകുപ്പ് തയ്യാറാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൊട്ടാരക്കര നിലേശ്വരത്തെ അപകടമുണ്ടായത്.
സ്കൂള്‍ പ്രവർത്തന സമയത്തും ടിപ്പർ നിർപാദം സർവീസ് തുടരുകയാണ്. സ്കൂള്‍ വിദ്യാർത്ഥികള്‍ കടുത്ത ആശങ്കയിലാണ്. ജില്ലയില്‍ വ്യാപകമായ നിലയില്‍ മണ്ണ് ഖനനവും വയല്‍ തണ്ണീർ തടങ്ങള്‍ നികത്തുന്നു. യുഡിഎഫിൻ്റെ പ്രാദ്ദേശിക നേതൃത്വത്തിൻ്റെ സംരക്ഷണത്തില്‍ സർക്കാർ പിൻതുണയോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇതിനായിട്ടാണ് ടിപ്പർ ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. അധികാരികള്‍ അവശ്യമായ പരിശോധനയും നിയമനടപടികള്‍ സ്വീകരിച്ചിലെങ്കില്‍ അതിശക്ത മായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് ടി ആർ ശ്രീനാഥും സെക്രട്ടറി ശ്യാം മോഹനും പ്രസ്താവിച്ചു.

